ലോസ് ആഞ്ചലസ്: പതിവ് പോലെ തെൻറ സരസ സംഭാഷണങ്ങളോടെയാണ് അവതാരകൻ ജിമ്മി കിമ്മൽ ഒാസ്കാർ പുരസ്കാര ചടങ്ങ് ആരംഭിച്ചത്. ഹാർവി വൈൻസ്റ്റൈനെ കടന്നാക്രമിച്ച ജിമ്മി കിമ്മൽ കഴിഞ്ഞ ഒാസ്കറിന് അകാദമി അവരുടെ റാങ്കിൽ നിന്നും ഹാർവിയെ പുറത്താക്കിയതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ - ‘വേറെ കുറെ മികച്ച നോമിനികൾ ഉണ്ടായിരുന്നുവെങ്കിലും ഹാർവിയാണ് അതിന് കൂടുതൽ അർഹൻ എന്നായിരുന്നു’.
ഹോളിവുഡിലെ പുരുഷതാരങ്ങളുടെ അന്തസിനെ പരിഹസിച്ച ജിമ്മി കിമ്മൽ ഒാസ്കർ പുരസ്കാരമായ സ്റ്റാച്ച്യൂവിലേക്ക് ചുണ്ടിക്കൊണ്ട് പറഞ്ഞത് ‘‘ ഒാസ്കറാണ് ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ടതും ബഹുമാന്യനുമായ പുരുഷൻ. അയാളെ നോക്കൂ. നിങ്ങൾക്കെല്ലാം കാണാൻ കഴിയുന്ന ഇടത്താണ് അയാൾ കൈകൾ വച്ചിട്ടുള്ളത്. മോശമായി ഒരു വാക്ക് പോലും ഉരിയാടില്ല. ഏറ്റവും പ്രധാനപ്പെട്ടകാര്യം ഒാസ്കറിന് ലിംഗമില്ല. ഫലത്തിൽ അയാളൊരു പരിമിതികളുടെ സ്റ്റാച്ച്യുവാണ്. ഹോളീവുഡ് ടൗണിൽ നമുക്ക് വേണ്ടത് അത്തരം പുരുഷൻമാരെയാണ്. ചിരിമേളമായ സദസ്സിൽ ജിമ്മി കിമ്മൽ പറഞ്ഞ വാചകങ്ങളാണ് ഇവ.
ഷേപ് ഒാഫ് വാട്ടറിനെയും കിമ്മൽ വെറുതെ വിട്ടില്ല. ശുചീകരണ തൊഴിലാളിയായ സ്ത്രീ ഒരു ജലജീവിയുമായി പ്രണയത്തിലാവുന്ന കഥയാണ് ഡെൽടോറോയുടെ ചിത്രം പറയുന്നത്. പുരുഷൻമാർക്ക് മോശപ്പെട്ട വർഷമാണിതെന്നും സ്ത്രീകൾ മത്സ്യങ്ങളെ വരെ ഡേറ്റ് ചെയ്യുകയാണെന്നും കിമ്മൽ ചടങ്ങിൽ പറയുകയുണ്ടായി.
ജിമ്മി കിമ്മലിെൻറ പ്രസ്താവനളെ എതിർത്ത് നിരവധി പ്രമുഖർ രംഗത്ത് വരികയുണ്ടായി.
What if instead of having Jimmy Kimmel be self-deprecating and talk about #MeToo they had just....had a woman host? #Oscars
— Abby Spice, Mama (@clapifyoulikeme) March 5, 2018
Preachy Jimmy Kimmel is boring and unfunny.
— Buck Sexton (@BuckSexton) March 5, 2018
Jimmy Kimmel is being especially ruthless this year - in a totally honest and funny way! #Oscars
— Perez (@ThePerezHilton) March 5, 2018
It sort of flew by, but I really thought Kimmel handled that monologue very well. Light, but not pretending the last six months -- or the last gazillion years -- didn't happen or can't live alongside a celebration. #Oscars
— Linda Holmes (@nprmonkeysee) March 5, 2018
.@jimmykimmel: "This year, when you hear your name called, don't get up right away. Give us a minute." https://t.co/gsOqwwjJSe #Oscars pic.twitter.com/bBIIhfFJO9
— Good Morning America (@GMA) March 5, 2018
ഹാർവിയോടുള്ള അനാദരവിെൻറയും പീഡനം നേരിട്ട നടിമാർക്കുള്ള െഎക്യദാർഢ്യത്തിെൻറയും ഭാഗമായി ബാഫ്തയിലും ഗോൾഡൻ ഗ്ലോബിലും കറുത്ത വസ്ത്രം ധരിച്ചായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയിരുന്നത്. എന്നാൽ ഒാസ്കറിന് അത്തരം ഡ്രെസ് കോഡുകൾ ഒന്നും ദൃശ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.