പുത്തുരുത്തിയുടെ ആരോമലും ഉണ്ണിയാർച്ചയും

തിരിഞ്ഞും മറിഞ്ഞും ഉയർന്നുപൊങ്ങിയും കളരിച്ചുവടുകൾ ഒാരോന്നായി പുറത്തെടുത്തു​ ആ രണ്ടു കുട്ടികൾ. കളരിയിൽനിന്ന്​ ലഭിച്ച മെയ്​വഴക്കത്തിൽ അവർ ചുവടുവെച്ചുകൊണ്ടിരുന്നു. ലോക്​ഡൗണായതിനാൽ പരിശീലനം വീട്ടിൽ തന്നെ. പരിശീലനത്തിനിടെ അച്ഛൻ എടുത്ത മക്കളുടെ വിഡിയോ സുഹൃത്ത്​ എഡിറ്റ്​ ചെയ്​ത്​ 
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്പോൾ സംഗതി വൈറലായി.

തൃശൂർ പുത്തുരുത്തി ഗ്രാമത്തിലെ കണ്ണൻ എന്ന വൈഷ്​ണവും ദുർഗ എന്ന വേദികയും അച്ഛൻ വിനോദ്​ പുത്തുരുത്തി പകർന്നുനൽകിയ കളരിപാഠങ്ങളിലൂടെയാണ്​ അഭ്യാസങ്ങൾ ഒാരോന്നും പഠിച്ചുതുടങ്ങിയത്​. കണ്ണൻ നാലാം വയസ്സിലും ദുർഗ മൂന്നര വയസ്സിലും കളരിയിൽ അങ്കംകുറിച്ചു.

Full View

വിനോദ് ​പുത്തുരുത്തിതന്നെ നടത്തുന്ന കളരിസംഘത്തിലാണ്​ പത്തുവയസ്സുകാര​​​െൻറയും അഞ്ചുവയസ്സുകാരിയുടെയും പരിശീലനം. ഗെയിം മാതൃകയിൽ ടാസ്​കുകൾ തയാറാക്കിയാണ്​ ഇരുവർക്കും അച്ഛൻ പരിശീലനം നൽകിവരുന്നത്​. ഭാവിയിൽ ഉപകാരപ്പെടുന്ന രീതിയിൽ അഭിനയവും ചേർത്ത്​​ പഠിപ്പിക്ക​ും​. ദുർഗയുടെയും വൈഷ്​ണവി​​​െൻറയും അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാം കളരി അഭ്യാസികൾതന്നെ. ഏതു പ്രായക്കാർക്കുള്ള കളരി അഭ്യാസവും ഇവർ പകർന്നുനൽകും. കുട്ടികളാണെങ്കിൽ അവരെ അരങ്ങേറ്റത്തിനു മുന്നേ തന്നെ പേടി മാറ്റാനായി സ്​റ്റേജിൽ കയറ്റും.

ദുർഗ ആദ്യം ചുവടുവെച്ച സ്​​േറ്റജ്​ ബാഹുബലി രണ്ടി​​​െൻറ ഓഡിയോ ലോഞ്ച്​ പരിപാടിയായിരുന്നു. ‘ലോർഡ്​ ലിവിങ്​സ്​റ്റൺ ഏഴായിരംകണ്ടി’യായിരുന്നു കണ്ണ​​​െൻറ പ്രകടനം തെളിയിച്ച ആദ്യചിത്രം. അവനിപ്പോൾ സംവിധായകൻ ശങ്കറി​​​െൻറ ‘ഇന്ത്യൻ ടു’വിൽ അഭിനയിക്കാൻ പോകുന്നതി​​​െൻറ ത്രില്ലിലാണ്. കളരിയിൽ പുരസ്​കാരങ്ങൾ ഒരുപാട്​ വാരിക്കൂട്ടിയിട്ടുണ്ട്​​ രണ്ടുപേരും. കഴിഞ്ഞവർഷം നടന്ന ‘ഇൻറർനാഷനൽ ഫിറ്റ്​ കിഡ്​’ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽനിന്ന്​ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമ്പത്തികപ്രശ്​നങ്ങൾ കാരണം ഫ്രാൻസിൽ നടന്ന അന്താരാഷ്​ട്ര മത്സരത്തിൽ പ​െങ്കടുക്കാനായില്ല. ഇത്തവണ വീണ്ടും മത്സരരംഗത്തുണ്ട്​. ജില്ലാ ചാമ്പ്യന്മാരായ ഇരുവരും സംസ്​ഥാനതല മത്സരം കാത്തുനിൽക്കുകയാണിപ്പോൾ.

 

Tags:    
News Summary - Lockdwon Puthuruthi Kalari Vedhika And Vyshnav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.