ഡൗണാകുന്നതെന്തിന്​?

‘‘ഒടുവിൽ എല്ലാം കണ്ടുനിന്ന ദൈവം ആജ്ഞാപിച്ചു:ഏയ് മനുഷ്യാ, ഇനി നീ കാണരുത്, മിണ്ടരുത്, ചിരിക്കരുത്. നിനക്ക് നാം ഭിക്ഷയായി നൽകിയ സൗഭാഗ്യങ്ങളൊക്കെയും ഈ മാസ്​ക്കിനാൽ മൂടിക്കെട്ട്...’’കലാഭവൻ നവാസി​​െൻറ രചനകൾക്ക് ലോക്ഡൗണില്ല...

തിരക്കൊഴിയാത്ത നോമ്പുകാലം
ഓർമകളിലെ നോമ്പുകാലത്തിന്​ എന്നും തിരക്കായിരുന്നു. ഒരുവശത്ത് പള്ളിയിലെ ചടങ്ങുകളുടെയും ഇഫ്താർ വിരുന്നുകളുടെയും തിരക്ക്​. മറുവശത്ത് ചാനലുകളിൽ നിറയെ പ്രോഗ്രാമുകൾ. ചാനലുകളിൽ നോമ്പുമാസ പരിപാടികളിൽ സജീവമായിരുന്നു. തീരെ റെസ്​റ്റുണ്ടാവാറില്ല. ഇപ്പോൾ നമസ്കാരങ്ങളും ചടങ്ങുകളുമെല്ലാം വീട്ടിൽതന്നെ. അമ്പലത്തിലും പള്ളികളിലും പോകാനാവാതെ വിശ്വാസികൾ. എല്ലാവരും മാനസികമായി ഈ അവസ്ഥയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു.

കിഡ്‌സ് അണ്ടർ ലോക്ഡൗൺ
ഇതുവരെ അഭിമുഖീകരിക്കാത്ത സാഹചര്യങ്ങളിൽകൂടിയാണ് നമ്മൾ കടന്നുപോകുന്നത്. വീടുവിട്ടു പുറത്തിറങ്ങാനാവുന്നില്ല. കുട്ടികളുടെ അവസ്ഥ ദയനീയമാണ്. കുട്ടികളോട് എത്ര പറഞ്ഞാലും അവർക്ക് ലോക്​ഡൗൺ ഉൾക്കൊള്ളാനാവില്ല. ഈ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ‘കിഡ്സ് അണ്ടർ ദി ലോക്ഡൗൺ’ തയാറാക്കി. മൊബൈലിൽ ഞാൻ ഷൂട്ട്ചെയ്ത് തയാറാക്കിയ ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് മക്കളാണ്. വീട്ടിൽ ജോലിചെയ്തും മറ്റുള്ളവരെ സഹായിച്ചും കുട്ടികളുടെ ക്രിയേറ്റിവിറ്റി വളർത്തുന്ന സന്ദേശം നൽകുന്നതായിരുന്നു ആ വിഡിയോ.

ലക്ഷക്കണക്കിന് മാസ്​ക്കുകളാണ് ഉപയോഗശേഷം അലസമായി വലിച്ചെറിയുന്നത്. ഇത് സൃഷ്​ടിക്കുന്ന പ്രശ്നങ്ങളാണ് രണ്ടാമത്തെ ഷോർട്ട്‌ ഫിലിം ‘മാസ്ക് ഓഫ് 19’. അലസമായി വലിച്ചെറിയുന്ന മാസ്​ക്കുകളിൽ ഉറുമ്പു മുതൽ കോഴി, കാക്ക, ആട്  ഉൾപ്പെടെയുള്ള ജീവികൾ സ്പർശിക്കുന്നതിലൂടെ രോഗം വ്യാപിക്കുന്ന രീതി. നമ്മളെ സൂക്ഷിക്കുന്നതുപോലെ സഹജീവികളെയും സമൂഹത്തെയും സുരക്ഷിതമാക്കുക എന്ന സന്ദേശമാണ് അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ബോധവത്കരണ വിഡിയോ നൽകുന്നത്.
ലോക്​ഡൗൺ കഴിഞ്ഞാൽ ഞാനഭിനയിച്ച പുതിയ സിനിമ വരുന്നുണ്ട്​ -‘താമര’. ഇതിൽ കേന്ദ്ര കഥാപാത്രമാണ്. നേരത്തേ ഷൂട്ട് ചെയ്തു​െവച്ചിരുന്നതിനാൽ ചാനൽ പ്രോഗ്രാമുകൾ ലോക്ഡൗണിലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നു.

രഹ്‌നക്ക്​ താൽപര്യം കൃഷി
ആലുവ നാലാം മൈലിലാണ് വീട്. വീടിനോട്‌ ചേർന്ന് വിശാലമായ കൃഷിയിടമുണ്ട്. ഭാര്യ രഹ്​നക്ക്​ കൃഷിയിലാണ്​ താൽപര്യം. പഴവർഗങ്ങളാണ് കൂടുതൽ. ആപ്പിൾ, സ്​റ്റാർ ഫ്രൂട്ട്, മാംഗോസ്​റ്റീൻ, റംബൂട്ടാൻ, ജാതി, വാഴ എന്നിവയും കൃഷിയിടത്തിലുണ്ട്‌. ആടുവളർത്തലും തുടങ്ങിയിട്ടുണ്ട്. മൂത്ത മകൾ നെഹറിൻ പത്താംക്ലാസിൽ പഠിക്കുന്നു. റിഹാൻ ആറിലും റിൽവാൻ ഒന്നിലും പഠിക്കുന്നു.

Tags:    
News Summary - Kalabhavan Navas on Lockdown Activities-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.