വിരോഷ് വിവാഹത്തിൽനിന്നും

വിജയ് ദേവരകൊണ്ട-രശ്‌മിക വിവാഹം, വിരോഷ് തീം ഗെയിംസ് മുതൽ ജാപ്പനീസ് വിരുന്നുവരെ; ഉദയ്പൂരിൽ ആഘോഷങ്ങൾക്ക് തുടക്കം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന താര വിവാഹമാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാന വിവാഹം. നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ അവസാന ഘട്ട ആഘോഷത്തിലാണ് താരങ്ങൾ. ഇരുവരുടെയും വിവാഹ ക്ഷണകത്തിലൂടെയാണ് വിവാഹ തിയതി ആരാധകരിലേക്കെത്തുന്നത്. ഉദയ്‌പൂരില്‍ വെച്ചു നടക്കുന്ന വിവാഹത്തിൽ വളരെ വേണ്ടപ്പെട്ടവർ മാത്രമാകും പങ്കെടുക്കുക.

ദി വെഡിങ് ഓഫ് വിരോഷ് എന്ന പേരിലാണ് വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. ഉദയ്‌പൂരില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആഢംബര ഐ.ടി.സി മെമെന്‍റോസിലാണ് വിവാഹം. ആരവല്ലി കുന്നുകളുടെ താഴ്വരയിലെ ഈ മണ്ഡപത്തിൽ വെച്ച് ഇരുവരും വിവാഹിതരാകും. വിരോഷ് എന്ന് പേരു നൽകിയിരിക്കുന്ന വിവിധ വിനോദങ്ങളുടെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൂള്‍സൈഡിൽ വോളിബോള്‍ കളിക്കുന്ന ചിത്രം വിജയ് ദേവരകൊണ്ടതന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പഴങ്ങളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നർ ടേബിളാണ് രശ്മിക തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതില്‍ വിരോഷ് എന്നെഴുതിയ വിവാഹ ക്ഷണക്കത്തും കാണാം. അതിഥികള്‍ക്ക് പ്രത്യേക രീതിയിലുള്ള ജാപ്പാനീസ് അത്താഴമാണ് വിരുന്നിൽ ഒരുക്കിയിരിക്കുന്നത്.

വിവാഹാഘോഷങ്ങള്‍ മെഹന്തി ചടങ്ങുകളോടെ ആരംഭിച്ചു. ഫെബ്രുവരി 25ന് രാവിലെ ഹല്‍ദി ചടങ്ങുകൾ കഴിഞ്ഞു. തുടര്‍ന്ന് വൈകുന്നേരം സംഗീത് നൈറ്റും ഉണ്ടാകും. ഫെബ്രുവരി 26ന് നടക്കുന്ന വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിരിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 100 പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്.

Tags:    
News Summary - Vijay Deverakonda-Rashmika wedding, from Virosh theme games to Japanese feast; Celebrations begin in Udaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.