ബാലന്‍ കെ. നായര്‍ ഓര്‍മയായിട്ട് 16 വര്‍ഷം

കോഴിക്കോട്: മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളുടെ സമ്പൂര്‍ണതയായിരുന്ന ബാലന്‍ കെ. നായര്‍ വിടപറഞ്ഞിട്ട് 16 വര്‍ഷമായിട്ടും അദ്ദേഹത്തിന്‍െറ പ്രിയനഗരമായ കോഴിക്കോട്ട് ഇതുവരെ സ്മാരകമൊരുങ്ങിയില്ല. രോഗബാധിതനായി 2000 ആഗസ്റ്റില്‍ തിരുവനന്തപുരത്ത് മരിച്ച അദ്ദേഹത്തിന്‍െറ സ്മരണാര്‍ഥം നഗരത്തില്‍ പ്രതിമ സ്ഥാപിക്കുമെന്ന് 10 വര്‍ഷം മുമ്പ് കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല.

1933ല്‍ ചേമഞ്ചേരിയില്‍ ജനിച്ച അദ്ദേഹം ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് കുടുംബസമേതം കോഴിക്കോട്ടത്തെിയത്. മുത്തപ്പന്‍കാവിന് സമീപമായിരുന്നു താമസം. സിനിമാ രംഗത്തേക്കത്തെുംമുമ്പ് നഗരത്തില്‍ സി.എച്ച് ഫൈ്ളഓവറിനു സമീപം വര്‍ക്ഷോപ്പില്‍ ജോലിചെയ്തിരുന്നു. ഇവിടത്തെന്നെ ഒരു ലോഹ വര്‍ക്ഷോപ് സ്വന്തമായി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് നാടകപ്രവര്‍ത്തനത്തില്‍ സജീവമാവുകയും കോഴിക്കോട് സംഗമം തിയറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ബാലന്‍ കെ.നായര്‍ അനുസ്മരണത്തില്‍ പങ്കടെുക്കാനത്തെിയ കെ.പി.എ.സി ലളിത വേദിയില്‍ . ഗായിക ബേബി ശ്രേയ, ബാലന്‍.കെ.നായരുടെ മകനും ചലച്ചിത്ര താരവുമായ മേഘനാഥന്‍ എന്നിവര്‍ സമീപം
 


ഏറെക്കാലം കോഴിക്കോട്ട് താമസിച്ച ബാലന്‍ കെ. നായരെ ആദരിക്കുന്നതിനായി താമസിച്ചിരുന്ന വീടിനു സമീപത്തെ റോഡിന് അദ്ദേഹത്തിന്‍െറ പേരു നല്‍കിയിരുന്നു. ക്രിസ്ത്യന്‍ കോളജ് ജങ്ഷനില്‍നിന്ന് അശോകപുരം വഴി കടന്നുപോവുന്ന റോഡിനാണ് ബാലന്‍ കെ. നായര്‍ റോഡ് എന്ന പേരു നല്‍കിയത്. എന്നാല്‍, ഗാന്ധിറോഡ് മേല്‍പാലം വഴി ബീച്ചും മാവൂര്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന്‍െറ നവീകരണ പ്രവൃത്തി നടന്നതോടെ റോഡിന്‍െറ പേരും വിസ്മൃതിയിലായി.

ബാലന്‍ കെ. നായര്‍ താമസിച്ചിരുന്ന മുത്തപ്പന്‍കാവിലെ തറവാട്ടില്‍ ഇപ്പോള്‍ സഹോദരനാണ് താമസിക്കുന്നത്. അദ്ദേഹത്തിന്‍െറ മകനും നടനുമായ മേഘനാഥന്‍ തൊട്ടടുത്തുതന്നെ താമസിക്കുന്നു. അനില്‍ കുമാര്‍, സ്വര്‍ണലത, സുജാത, അജയ്കുമാര്‍ എന്നീ മറ്റു മക്കളും വിവിധ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഭാര്യ ശാരദയും മറ്റു മക്കളും ഷൊര്‍ണൂരിനടുത്ത് വാടാനംകുറിശ്ശിയിലാണ് താമസം. എങ്കിലും ഇന്നും അദ്ദേഹത്തിന്‍െറ പ്രിയനഗരമായ കോഴിക്കോട്ട് ഇടക്ക് അവര്‍ എത്താറുണ്ട്.

കോര്‍പറേഷന്‍ പ്രഖ്യാപിച്ച പ്രതിമ ഉടന്‍ സ്ഥാപിക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ബന്ധുക്കളുടെയും സിനിമാപ്രേമികളുടെയും ആവശ്യം. വെള്ളിയാഴ്ച അശോകപുരം മാര്‍ക്സ്-എംഗല്‍സ് ഭവന്‍ സംഘടിപ്പിച്ച ബാലന്‍ കെ. നായര്‍ അനുസ്മരണ പരിപാടിയില്‍ അദ്ദേഹത്തിന്‍െറ പേരില്‍ നഗരത്തില്‍ സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന് മകന്‍ മേഘനാഥന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ബാലന്‍ കെ. നായരുടെ സ്മരണയില്‍ നഗരം

പ്രശസ്ത നടന്‍ ബാലന്‍ കെ. നായരെ ജന്മനാട് അനുസ്മരിച്ചു. അദ്ദേഹത്തിന്‍െറ 16ാം ചരമവാര്‍ഷികത്തിന്‍െറ ഭാഗമായി അശോകപുരം മാര്‍ക്സ്-എംഗല്‍സ് ഭവന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചലച്ചിത്ര നടി കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.  കാമറക്കു പിന്നില്‍ ശാന്തനും കാമറക്കു മുന്നില്‍ ദുഷ്ടനുമായി ജീവിച്ച അഭിനേതാവായിരുന്നു ബാലന്‍ കെ. നായരെന്ന് അവര്‍ പറഞ്ഞു.  ബാലേട്ടന്‍െറ നഷ്ടം മലയാള സിനിമക്ക് നികത്താനാവാത്തതാണ്. അഭിനയത്തിലെ തന്മയത്വത്തിലൂടെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹം എന്നും നമ്മുടെ മനസ്സില്‍ നിലനില്‍ക്കുമെന്നും ബാലന്‍ കെ. നായര്‍ക്ക് പകരംവെക്കാന്‍ ആരും മലയാള സിനിമയിലില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.