ബാഹുബലിയുടെ കളക്ഷൻ റെക്കോഡ് 506 കോടിയിലേക്ക്

മുംബൈ: ബ്രഹ്​മാണ്ഡ ചിത്രം ബാഹുബലിയുടെ കളക്ഷൻ റെക്കോഡുകൾ 506 കോടിയിലേക്ക്. ചിത്രം റിലീസ് ചെയ്ത മുഴുവൻ ഭാഷകളിൽ നിന്ന് നേടിയ കളക്ഷനുകളുടെ കണക്കാണിത്. ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിലെ കളക്ഷൻ റെക്കോഡ് 385 കോടിലേക്ക് കടന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.   

108 കോടിയാണ്​ ബാഹുബലി ആദ്യ ദിനത്തിൽ വാരിക്കുട്ടിയത്​. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്​. കേരളത്തിൽ നിന്ന്​ മാത്രം 6.5 കോടി രൂപ ചിത്രം നേടിയിരുന്നു​.

ബാഹുബലി 2 ഹിന്ദി പതിപ്പ്​ 35 കോടിയാണ്​ ആദ്യ ദിനം വാരിക്കൂട്ടിയത്​. ബോളുവിഡിലും ഇത്​ ​റെക്കോർഡ്​ ആണ്​. പ്രമുഖ ടിക്കറ്റ്​ ബുക്കിങ്​ സൈറ്റായ ബുക്ക്​ മൈ ഷോ ബാഹുബലി 2വി​െൻറ ബുക്കിങ്​ തുടങ്ങി 24 മണിക്കൂറിനകം വിറ്റ്​ തീർത്തത്​ 10 ലക്ഷം ടിക്കറ്റുകൾ​. ടിക്കറ്റ്​ വിൽപ്പനയിൽ അമീർഖാ​െൻറ ദംഗൽ സൃഷ്​ടിച്ച റെക്കോർഡാണ്​ ബാഹുബലി മറികടന്നത്​.

ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ചിത്രം വാരിക്കൂട്ടിയിരുന്നു. വരും ദിവസങ്ങളിലും ബാഹുബലിയുടെ കളക്ഷൻ വീണ്ടും ഉയരുമെന്നാണ്​​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Tags:    
News Summary - ‘Baahubali 2: The Conclusion’ collection record at 500-crore mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.