തിരുപ്പൂർ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തിരുപ്പൂരില്‍ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. ഇതിനിടെയാണ് സംഭവം. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരുപ്പൂരിൽ കൊങ്കു കലാ സാഹിത്യ സംസ്‌കാരിക ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അദേഹം.
തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരുപ്പേറ് ഉണ്ടായത്. ജയ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് കലക്ടറേറ്റിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തു പരിപാടിയിൽ പങ്കെടുക്കാനായി അവിടെയത്തിയത്. വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കാണ് ജയ ചെരിപ്പ് എറിഞ്ഞത്.
ചെരുപ്പ് വൈരമുത്തുവിന്റെ ദേഹത്ത് കൊണ്ടില്ലെങ്കിലും സംഭവ സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ജയക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.