Posted On
date_range Updated On
date_range വിനോദ് ഖന്നയുടെ ശോഷിച്ച ചിത്രം വൈറലാകുന്നു
മുംബൈ: ആരാധകരെ ആശങ്കയിലാക്കി മുൻ ബോളീവുഡ് നടൻ വിനോദ് ഖന്നയുടെ ശോഷിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മൂത്രസഞ്ചിയിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായ അദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗിർഗാവിലെ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശരീരത്തിൽ ജലാംശം കുറഞ്ഞതിനെ തുടർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചതെന്നും സുഖം പ്രാപിച്ചതായും മകൻ രാഹുൽ ഖന്ന ആരാധകരെ അറിയിച്ചു. എന്നാൽ, ആശുപത്രി പ്രവേശനത്തിന് പിന്നാലെയാണ് കുടുംബത്തോടൊപ്പം ആശുപത്രിയിലെ വേഷത്തിൽ അവശതയോടെയുള്ള വിനോദ് ഖന്നയുടെ ചിത്രം വൈറലാകുന്നത്.
നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് മുൻ കേന്ദ്ര സാംസ്കാരിക മന്ത്രികൂടിയായ വിനോദ് ഖന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.