കൊണ്ടോട്ടി: ‘കമ്മാരസംഭവം’ ചിത്രത്തിലൂടെ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന അവാ ർഡ് നേടിയ വിനീഷ് ബംഗ്ലാെൻറ നേട്ടത്തിൽ ആഹ്ലാദം പങ്കിടുകയാണ് മൊറയൂർ അരിമ്പ്രയിലെ നാട്ടുകാരും കുടുംബാംഗങ്ങളും. 20ാം വയസ്സിൽ ചലച്ചിത്രരംഗത്തെത്തിയ വിനീഷിന് ആദ്യ പുരസ്കാരമാണിത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡെറാഡൂണിലുള്ള വിനീഷ് സുഹൃത്തുക്കളിൽ നിന്നാണ് പുരസ്കാര വിവരമറിഞ്ഞതെന്ന് വിനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇരുപത്തിയഞ്ചോളം സിനിമകൾക്ക് സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ചു. ചെറുപ്പം മുതൽതന്നെ ചിത്രരചനയിൽ കഴിവ് തെളിയിച്ച ഇദ്ദേഹം മൊറയൂർ വി.എച്ച്.എം.എച്ച്.എസ്.എസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ സ്ഥിരതാമസമാണ്.
മലപ്പുറം ഡി.ഡി ഓഫിസ് ജീവനക്കാരനായിരുന്ന അരിമ്പ്ര മിനി ഊട്ടിക്ക് സമീപം പരേതനായ ബംഗ്ലാൻ വിനയകുമാറിെൻറയും വസന്തയുടെയും മകനാണ്. കോഴിക്കോട് സ്വദേശിനി നമിതയാണ് ഭാര്യ. വിജേഷാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.