ന്യൂഡൽഹി: ദേശീയ പുരസ്കാരം നേടിയ അസമീസ് ചിത്രം വില്ലേജ് റോക്സ്റ്റാർ 2019 ഓസ്‌കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട മറ്റ് 28 സിനിമകളെ പിന്തള്ളിയാണ് ചിത്രം യോഗ്യത നേടിയത്. മികച്ച വിദേശഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ഓസ്കറിൽ നോമിനേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കന്നഡ സിനിമാ സംവിധായകൻ എസ്.വി രാജേന്ദ്ര സിങ് ബാബു അധ്യക്ഷനായ ഫിലിം ഫെഡറേഷൻ ഒാഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ കമ്മറ്റിയാണ് ഇന്ത്യയിൽ നിന്നുള്ള 2018ലെ ഒാസ്കർ പുരസ്കാരത്തിലേക്ക് മത്സരിക്കേണ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്.
റിമാ ദാസ് സംവിധാനം ചെയ്ത ചിത്രം അസമിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ദരിദ്രമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ധനുവെന്ന പത്തുവയസുകാരിയുടെ കഥയാണ് പറയുന്നത്. ധനുവും സംഘവും ഒരു റോക്ക് ബാന്‍റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ സ്വപ്നത്തില്‍ നിന്ന് ആണ്‍കുട്ടികള്‍ പിന്‍മാറിയിട്ടും അവള്‍ മുന്നോട്ട് പോകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തിന് തിരക്കഥ, ഛായാഗ്രഹണം, നിർമാണം എന്നിവ നിര്‍വ്വഹിച്ചതും റിമാ ദാസാണ്.
ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. ഇത് കൂടാതെ വിവിധ ചലച്ചിത്ര മേളകളിൽ ചിത്രം കൈയ്യടി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.