ഹിന്ദി പരമ്പരകളിലെ 'വല്യമ്മ' ഷമ്മി അന്തരിച്ചു

മുംബൈ: ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും അമ്മ, വല്യമ്മ വേഷത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ നടി ഷമ്മി (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരന്നു. നര്‍ഗീസ് റബാദി എന്നാണ് യഥാര്‍ഥ പേര്. 

1949 ല്‍ ആദ്യ ചിത്രമായ ‘ഉസ്താദ് പെഡ്രൊ’യില്‍ സഹനടിയായി അഭിനയിക്കാനത്തെിയപ്പോള്‍ സംവിധായകന്‍ താരാ ഹരിഷ് ആണ് ഷമ്മി എന്ന പേര് നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരാ ഹരിഷിന്‍റെ ‘മല്‍ഹാര്‍’ എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു. നര്‍ഗീസ് ദത്തിന്‍റെ ആത്മ മിത്രമായിരുന്നു. 70കള്‍ വരെ സഹനടിയായി അഭിനയിച്ച ഷമ്മി പിന്നീട് അമ്മ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. 

ഇതിനിടയില്‍ സംവിധായകന്‍ സുല്‍താന്‍ അഹമദിനെ വിവാഹം കഴിച്ചെങ്കിലും 1980 ല്‍ വേര്‍പിരിഞ്ഞു. സിനിമകളില്‍ അവസരം കുറഞ്ഞു. പിന്നീട് നര്‍ഗീസ് ദത്ത്, രാജേഷ് ഖന്ന എന്നിവരുടെ സഹായത്തോടെ  ചെറിയ വേഷങ്ങള്‍ ലഭിച്ച തുടങ്ങി. 85ല്‍ പിഗല്‍താ ആസ്മാന്‍ എന്ന സിനിമ നിര്‍മിച്ച ഷമ്മി തകര്‍ച്ചയിലാണ് കൂപ്പുകുത്തിയത്. വീണ്ടും രാജേഷ് ഖന്ന സഹായത്തിന് എത്തിയതോടെ ഹിന്ദി പരമ്പരകള്‍ നിര്‍മിച്ചും അഭിനയിച്ചും ഷമ്മി തിരിച്ചത്തെുകയായിരുന്നു. 

ജബ് ജബ് ഫൂല്‍ ഖിലെ, ഉപകാര്‍, ഇശാരാ, ഹാല്‍ഫ് ടിക്കറ്റ് തുടങ്ങി 200 സിനിമ, പരമ്പരകളിലാണ് ഷമ്മി വേഷമിട്ടത്. ദേഖ് ഭായ് ദേഖ്, കഭി യെ കഭി വൊ തുടങ്ങിയവയാണ് പരമ്പരകള്‍. ബോളിവുഡില്‍ 'ഷമ്മി ആന്‍റി' എന്നറിയപ്പെടുന്ന ഇവരുടെ മരണം അമിതാഭ് ബച്ചന്‍റെ ട്വീറ്റിലൂടെയാണ് പുറംലോകം അറിയുന്നത്. 


 

Tags:    
News Summary - Veteran actress Shammi popularly know as 'Shammi aunty' passes away -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.