ബോളിവുഡ് നടൻ വിജു ഖോട്ടെ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദി നടന്‍ വിജു ഖോട്ടെ(77) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്‍റെ വേഷത്തിലൂടെ പ്രശസ്തനായ അദ്ദേഹം ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അന്ദാസ് അപ്‌ന അപ്‌ന, ഖയാത്ത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Veteran actor Viju Khote dies at 77-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.