‘വലിയ പെരുന്നാൾ’ ക്രിസ്തുമസിന്

ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം ചിത്രം വലിയ പെരുന്നാൾ ക്രിസ്തുമസിനെത്തും. ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ഷെയ്‌നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം റെക്‌സ് വിജയന്‍.

Full View
Tags:    
News Summary - Valiya Perunnal in Christmas-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.