തരംഗത്തിന്‍റെ വ്യത്യസ്ത ടീസർ

ടൊവിനോ തോമസ് നായകനായി എത്തുന്ന 'തരംഗം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.  വ്യത്യസ്തമായി സിനിമയുടെ ഓഡിയോ ടീസറാണ് പുറത്തിറക്കിയത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . അനില്‍ നാരായണനാണ് തിരക്കഥ.

'തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ചിത്രം നിർമിക്കുന്നത് ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആണ്. ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. 

ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. 

Full View
Tags:    
News Summary - Tovino Thomas malayalam film Tharangam teaser released -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.