വാഷിങ്ടൺ: 'മനുഷ്യത്വമെന്നത് എന്നെപ്പോലെയുള്ള ഒരു വൃദ്ധനായ സിനിമാ താരമാകുന്നു' മറ്റാരുടേതുമല്ല, ബോളിവുഡ് സൂപ്പർതാരം ഷാരൂഖിന്‍റെ വാക്കുകളാണിത്. ഷാരൂഖ് പറഞ്ഞ ഇത്തരം വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ടെഡ് കോൺഫറൻസിലെ സംഭാഷണത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ടെഡിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരുഖ്. എസ്.അർ.കെ യുടെ സ്ഥിരം ശൈലിയിൽ വിവേകവും ജ്ഞാനവും ഇടകലർന്ന സംഭാഷണമായിരുന്നു അത്. തന്നെകുറിച്ചും സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളെകുറിച്ചും മനുഷ്യതത്തെ കുറിച്ചുമാണ് അദ്ദേഹം സരളമായി സംസാരിച്ചത്.
ഷാരൂഖിന്‍റെ സംഭാഷണത്തിൽ പ്രസക്ത ഭാഗങ്ങൾ:
ഇന്ത്യയിലെ ദശലക്ഷങ്ങൾക്കു മുന്നിൽ ഞാൻ സ്വപ്നങ്ങളേയും സ്നേഹത്തേയും വിൽക്കുന്നു. അതിനാലാവാം ലോകത്തിലെ എറ്റവും നല്ല കാമുകനാണ് ഞാനെന്ന് അവർ കരുതുന്നു.
നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ അതാണ് മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും പുരാതനവും ലളിതവുമായ വികാരം, അത് സ്നേഹമാണ്.
മതിലുകൾ പടുത്തുയർത്താനും ജനങ്ങളെ അകറ്റിനിർത്താനും നിങ്ങളുടെ ശക്തി ഉപയോഗിക്കാം. അതുമല്ലെങ്കിൽ എല്ലാവിധ അതിർവരമ്പുകൾ തകർത്ത് മനുഷ്യരെ സ്വാഗതം ചെയ്യാനും ഉപയോഗിക്കാം.
നാൽപത് വയസ് പൂർത്തിയായപ്പോൾ ഞാൻ പറക്കുകയായിരുന്നു. സിനിമകൾ ഞാൻ പൂർത്തിയാക്കി. 200 സിനിമാ ഗാനങ്ങളിൽ അഭിനയിച്ചു. മലേഷ്യ, ഫ്രഞ്ച് എന്നീ സർക്കാറുകളുടെ ബഹുമതികൾ ലഭിച്ചു. മനുഷ്യത്വം എനിക്കൊപ്പം പറക്കുകയായിരുന്നു.
ഞാൻ മുമ്പ് പറഞ്ഞ കാര്യങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ അർഥതലങ്ങൾ ഉണ്ടായി. ചെയ്ത കാര്യങ്ങൾ അവ നല്ലതാകട്ടെ ചീത്തയാകട്ടെ ലോകത്തിന് മുഴുവൻ അക്കാര്യങ്ങളിൽ പ്രതികരിക്കാനായി. ഞാൻ പറയാത്ത, ചെയ്യാത്ത കാര്യങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
ആഗോള സമ്മേളന പരമ്പരയാണ് ടെഡ് (ടെക്നോളജി, എന്റെർറ്റെയിന്മെന്റ്, ഡിസൈൻ). സാപ് ലിങ് ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സംഘടനയാണ് ടെഡിന്‍റെ ഉടമസ്ഥർ.
ഷാരൂഖ് ഖാന്റെ TED Talk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.