ന്യൂഡൽഹി: ടെലിവിഷൻ താരം തേജസ്വി പ്രകാശിെൻറ ഫോൺ ഹാക്ക് ചെയ്തതായി പരാതി. ഹാക്ക് ചെയ്തവർ തേജസ്വിയുടെ വാട ്സ്ആപ്പിൽ കടന്നുകയറുകയും അവരുടെ സഹൃത്തുക്കൾക്ക് വിഡിയോ കോൾ അയച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക യും ചെയ്തതായാണ് പരാതി.
‘‘എെൻറ ഫോൺ ഹാക്ക് ചെയ്ത ഹാക്കർ കോൺടാക്ട് ലിസ്റ്റിലെ സുഹൃത്തുക്കളുമായി സൗഹൃദപരമായി ചാറ്റ് ചെയ്യുകയും തുടർന്ന് ഒരു ലിങ്ക് പങ്കുവെക്കുകയും ചെയ്യുന്നു. എന്നിട്ട് അവർക്ക് ലഭിച്ച കോഡ് വാട്സ്ആപ്പിൽ തിരിച്ചയക്കാൻ ആവശ്യപ്പെടുന്നു. പിന്നീട് വിഡിയോ കോൾ ചെയ്യും. ഇൗ കോൾ എടുത്താൽ ഒരു നഗ്നനായ പുരുഷെൻറ അശ്ലീല പ്രകടനമാണ് കാണാനാവുക.’’ തേജസ്വി പറഞ്ഞു.
ഞായറാഴ്ച താൻ ഷൂട്ടിങ്ങിെൻറ തിരക്കിലായിരുന്നു. പെട്ടെന്ന് സെറ്റിൽ വെച്ച് എനിക്കൊരു വിഡിയോ കോൾ വന്നു. നിരവധി ആളുകൾക്കിടയിലായിരുന്നു അപ്പോൾ. താൻ കോൾ എടുത്ത ഉടനെ ഒരു നഗ്നനായ പുരുഷനെയാണ് കണ്ടതെന്നും പെട്ടെന്ന് താൻ ഫോണിൽ നിന്ന് നോട്ടം മാറ്റുകയായിരുന്നുവെന്നും തേജസ്വി വ്യക്തമാക്കി.
ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകർ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ തന്നെ വിളിച്ച് ഇത്തരത്തിൽ അശ്ലീല വിഡിയോ കോൾ ലഭിക്കുന്നതായി അറിയിച്ചിരുന്നു. താനൊരു പെൺകുട്ടിയാണ്, എല്ലാത്തിലുമുപരി ഒരു നടിയാണ്. സുഹൃത്തുക്കളെന്ന നിലയിൽ അവർ തന്നെ കരുതി കാര്യങ്ങൾ വിളിച്ചറിയിച്ചു. എന്നാൽ തന്നോടൊപ്പം പ്രവർത്തിക്കുന്ന തന്നെ അടുത്തറിയാത്ത ഒരാളുടെ അവസ്ഥ എന്തായിരിക്കുമെന്നും, ഈ സംഭവത്തിന് ശേഷം തന്നെ കുറിച്ച് അവർ എന്തു ചിന്തിക്കുമെന്നും തേജസ്വി ചോദിക്കുന്നു.
താൻ സൈബർ െസല്ലുമായി ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തേജസ്വിയോടൊപ്പം അഭിനയിക്കുന്ന ആഷിം ഗുലാത്തിയുടെ വാട്സ്ആപ്പ് അക്കൗണ്ടും ഹാക്ക് ചെയ്യെപ്പട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.