സാഹോയുടെ ബ്രഹ്മാണ്ഡ മേക്കിങ് വിഡിയോ

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ചിത്രം സാഹോയുടെ പുതിയ മേക്കിങ് വിഡിയോ പുറത്തിറങ ്ങി. ശ്രദ്ധ കപൂറിന്‍റെ പിറന്നാൾ ദിനത്തിലാണ് പുതിയ വിഡിയോ പുറത്തിറങ്ങിയത്.

ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുറമ േ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് വിഡിയോ. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്‍റെ നായിക. ജാക്കി ഷറഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. യു.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ലാലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.

ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Tags:    
News Summary - tease Prabhas in thrilling action scenes-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.