കണ്ണേ കലൈമാനേ കണ്ണി മയിലെന; ശ്രീദേവിയെ ഒാർത്ത്​ ഇന്ത്യൻ സിനിമാ ലോകം

മഹാനടി ശ്രീദേവിയുടെ മരണത്തിൽ വിറങ്ങലിച്ച്​ ഇന്ത്യൻ സിനിമാ ലോകം. ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായിരുന്ന ശ്രീദേവിക്ക്​ എല്ലാ ഇൻഡസ്​ട്രയിലുമുള്ള മുൻ നിര താരങ്ങൾ അനുശോചനം നേർന്നു.

ശ്രീദേവിയെ അനുസ്​മരിച്ചും മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയും തമിഴ്​ സിനിമയിലെ താര രാജാക്കൻമാരായ രജനീകാന്തും കമലഹാസനും ട്വിറ്റ്​ ചെയ്​തു.

ശ്രീദേവിയുടെ ചെറുപ്പകാലം മുതൽ അവർ ഒരു വലിയ നായിക നടിയാവുന്നതിന്​ വരെ സാക്ഷിയായിരുന്നു എന്നും അർഹിക്കുന്ന സ്​റ്റാർഡമാണ്​ അവർക്ക്​ ലഭിച്ചതെന്നും കമല ഹാസൻ ട്വീറ്റ്​ ചെയ്​തു. അവരുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ മനസ്സിൽ മിന്നിമറയുന്നതായും കണ്ണേ ക​ൈ​ലമാനേ എന്ന താരാട്ട്​ പാട്ട്​ തന്നെ വേട്ടയാടുന്നതായും കമൽഹാസൻ കൂട്ടിച്ചേർത്തു. 

മരണത്തിൽ ​െഞട്ടൽ രേഖപ്പെടുത്തിയ രജിനീകാന്ത്​ തനിക്ക്​ നഷ്​ടമായത്​ ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണെന്നും സിനിമാ മേഖലക്ക്​ ഒരു യഥാർഥ ഇതിഹാസത്തെയാണ്​ നഷ്​ടപ്പെട്ടതെന്നും ട്വീറ്റ്​ ചെയ്​തു. എ​​​​െൻറ ഹൃദയം ശ്രീദേവിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണെന്നും രജിനി പറഞ്ഞു.

​േബാളീവുഡിൽ നിന്നും അനുശോചനമറിയിച്ച്​ നിരവധി പേരാണ്​ ട്വീറ്റ്​ ചെയ്​തത്​.

ഒരു പ്രത്യേക ഭയം വേട്ടയാടുന്നതായും എന്താണ്​ കാരണ​െമന്നറിയില്ലെന്നുമാണ്​ ബച്ച​​​​െൻറ ട്വീറ്റ്​. ഒരു യുഗത്തി​​​​െൻറ അവസാനമാണെന്നായിരുന്നു പ്രശസ്​ത സംവിധായകൻ ശേഖർ കപൂർ ട്വീറ്റ് ചെയ്​തത്​​. സുഷ്​മിത സെൻ, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ശ്രീദേവിയുടെ മരണത്തിൽ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി. ശ്രീദേവിയുടെ വലിയ ആരാധകനാണെന്നാണ്​ ആമിർ ഖാ​​െൻറ ട്വീറ്റ്​. കുടുംബത്തി​​െൻറ ദു:ഖത്തിൽ പങ്ക്​ ചേരുന്നതായും ആമിർ കുറിച്ചു.

​ശ്രീദേവിയുടെ ആത്മാവിന്​ നിത്യശാന്തി നേരുന്നതായും വർഷങ്ങളോളം അവരുടെ ഒാർമകൾ നിലനിൽകുമെന്നും നടൻ മമ്മൂട്ടി ഫേസ്​ബുക്കിൽ കുറിച്ചു. കുടുംബത്തിന്​ അനുശോചനം നേരുന്നതായി മോഹൻലാലും ട്വീറ്റ്​ ചെയ്​തു. വാർത്ത കേട്ട്​ ഹൃദയം തകർന്നു എന്നും JIO MAMI അവാർഡ്​ ഫങ്​ഷനിൽ വച്ച്​ ശ്രീദേവിയെ അവസാനമായി കണ്ടതായും ദുൽഖർ ട്വീറ്റ്​ ചെയ്തു.

Full View

Tags:    
News Summary - sridevi passed away - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.