അവാർഡ് അടിപൊളിയെന്ന് സൗബിൻ ഷാഹിർ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് അടിപൊളിയെന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിൻ ഷാഹിർ. അവാർഡ് ഇപ്പോ ൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലേക്ക് വഴിതെളിച്ച മാതാപിതാക്കൾക്കും പിന്തുണ നൽകിയ ഭാര്യക്കും അവാർഡ് സമർപ്പിക്കുന്നു. തനിക്ക് ലഭിച്ച അവാർഡ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കും നാട്ടുകാർക്കും അവകാശപ്പെട്ടതാണ്.

മികച്ച അഭിനയമാണ് ജയസൂര്യ കാഴ്ചവെച്ചത്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൗബിൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Soubin Shahir best actor -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.