തമന്ന - സിന്ദാർത്ഥ് മൽഹോത്ര ചിത്രത്തിന്‍റെ ട്രെയിലർ വിവാദത്തിൽ; 'അയ്ഗിരി നന്ദിനി' ഗാനം ഉപയോഗിച്ചത് അനുവാദമില്ലാതെയെന്ന് സംഗീത സംവിധായകൻ
സിദ്ധാർത്ഥ് മൽഹോത്ര, തമന്ന ഭാട്ടിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ദി വ്വാൻ - ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ് എന്ന സിനിമയുടെ ട്രെയിലറിൽ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതായി സംഗീത സംവിധായകൻ സർഗം വൈഷ്. മൂന്ന് വർഷമായി താൻ കഷ്ടപ്പെട്ട് തയാറാക്കിയ അയ്ഗിരി നന്ദിനി എന്ന ഗാനമാണ് അനുമതിയില്ലാതെ സിനിമയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയതെന്നാണ് സർഗം വൈഷിന്‍റെ ആരോപണം.
ഇൻസ്റ്റാഗ്രാമിലൂടെയാണ് സർഗം വൈഷ് തന്റെ പ്രതിഷേധം അറിയിച്ചത്. ഗാനം ഉടൻ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രമുഖ മ്യൂസിക് ലേബലുമായി താൻ ഈ ഗാനത്തിനായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും, ഈ അനധികൃത ഉപയോഗം തന്റെ കരാറിനെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിലാണ് ഈ വിവാദം ഉടലെടുത്തിരിക്കുന്നത്. ദീപക് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്വേത തിവാരി, മനീഷ് പോൾ, അനുപ് സോണി, സുനിൽ ഗ്രോവർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.