എന്‍റെ ഹോംവർക്കും മോഷണം പോയിട്ടുണ്ട്; സർക്കാറിനെ ട്രോളി സിദ്ധാർഥ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്ത മാക്കിയതിനെ ട്രോളി നടൻ സിദ്ധാർഥ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്‍റെ ഹോം വര്‍ക്കും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടാറുണ്ടെന്ന് സിദ്ധാർഥ് ട്വിറ്ററില്‍ കുറിച്ചു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ സ്‌കെയില്‍ വച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു, അതൊക്കെ ഒരു കാലം' സിദ്ധാര്‍ത്ഥ് കുറിച്ചു.

'റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്.

Tags:    
News Summary - Siddharth Cracks A Joke On The Political Climate Of Our Country-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.