‘മാണിക്യമലരായ പൂവി’ക്കെതിരായ നടപടികൾക്ക്​ സുപ്രീംകോടതി സ്​റ്റേ

ന്യൂഡൽഹി: ഒരു അഡാർ ലവ്​ എന്ന സിനിയിലെ പാട്ടി​​െൻറ പേരിൽ നടി പ്രിയ വാര്യർക്കും സംവിധായകർ ഒമർ ലുലുവിനുമെതിരായ എല്ലാ ക്രിമിനൽ നടപടികളും സുപ്രീംകോടതി സ്​റ്റേ ചെയ്​തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്​നുമ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന്​ ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്​​ പ്രിയയും ഒമർ ലുലുവും നൽകിയ ഹരജിയിലാണ്​​ നടപടി​. 

സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട്​ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന്​ കാട്ടി മഹാരാഷ്​ട്രയിലും പരാതിയുണ്ടായിരുന്നു. 40 വർഷമായി കേരളത്തിലെ മുസ്‌ലിം കൾ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മത വികാരം വ്രണപ്പെടുത്തിന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും  ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രീകരണം പൂർത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും പ്രിയയും ഒമർ ലുലുവും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ ഇൗ പാട്ടിനെതിരെയുള്ള എല്ലാ നടപടികളും തടഞ്ഞു കൊണ്ട്​ സുപ്രീം കോടതി ഉത്തരവിട്ടത്​. 

ഗാനത്തിനെതിരെ നാപടി അരുതെന്ന്​ ആവശ്യപ്പെട്ട്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ മഹാരാഷ്​ട്ര, തെലുങ്കാന സർക്കാറുകൾക്ക്​ നോട്ടീസും അയച്ചു. 
 

Tags:    
News Summary - SC Stay The Ceriminal Action Against Manikya Malaraya Poovi - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.