തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയിൽ അപമാനിതയായ കേസിൽ നടി സനുഷ കോടതിയിൽ മൊഴി നൽകി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനുഷ പ്രതിക്കെതിരെ രഹസ്യമൊഴി നൽകിയത്. മൊഴിനല്‍കിയത്. കാൽ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്.
ഫെബ്രുവരി ഒന്നിന് മംഗലാപുരത്തുനിന്ന് തിരുവന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിൽ വടക്കാഞ്ചേരിയിൽ വെച്ചാണ് നടി അപമാനത്തിനിരയായത്. എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്‍റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടി. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
യുവാവിനെതിരെ പതറാതെ പ്രതികരിച്ച നടി സനുഷക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്റ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.