മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം -റോഷൻ ആൻഡ്രൂസ്

കൊച്ചി: മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. എന്നെ ഏറ്റവും ആകർഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്‌തകമാണ്. അത്രമാത്രം അഭിനിവേശത്തോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാൻ ആഗ്രഹമുണ്ട് -റോഷൻ ആൻഡ്രൂസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോഷൻ ആൻഡ്രൂസിന്‍റെ വാക്കുകൾ:

ജോസഫ് വി. മസെല്ലിയുടെ ‘ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി ’എന്നൊരു പുസ്‌തകമുണ്ട്. ഓരോ ഷോട്ടിന്റെയും അർഥമെന്താണെന്നു കൃത്യമായി പറഞ്ഞു തരുന്നതാണത്. ‘100 ഐഡിയാസ് ദാറ്റ് ചെയ്‌ഞ്ച്‌ഡ് ദ് ഫിലിം ’ എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാർക്കിൻസനാണ് രചയിതാവ്. മാസ്‌റ്റേഴ്‌സിന്റെ സിനിമകളിലെ ഷോട്ടുകൾ വിലയിരുത്തുന്നതാണിത്. സെഡ് ഫീൽഡിന്റെ സ്‌ക്രീൻപ്ലേ എന്ന പുസ്തകം തിരക്കഥയിൽ നല്ലൊരു പഠനം ആണ്. സ്‌റ്റീവൻ കറ്റ്‌സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്‌തകമാണ് മറ്റൊന്ന്. ഒരു ഷോട്ടിൽ നിന്ന് അടുത്ത ഷോട്ടിലേക്കുള്ള മാറ്റം പറയുന്ന പുസ്‌തകമാണിത്. എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്‌തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാൻ മോഹവുമുണ്ട്.

Tags:    
News Summary - Roshan Andrews on mammootty-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.