ആനന്ദ് മഹാദേവന്‍ പിൻമാറി; റോക്കട്രി മാധവൻ സംവിധാനം ചെയ്യും

നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'റോക്കട്രി–ദ് നമ്പി എഫക്ട്' എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഒഴിവാ ക്കാനാകാത്ത ചില കാര്യങ്ങളുളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന്‍ അറിയിച്ചു.

"കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്. ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. നമ്പി നാരായണന്‍റെ കഥ ലോകത്തോട് പറയാന്‍ ഇനി കാത്തിരിക്കാനാവില്ല" -മാധവന്‍ വ്യക്തമാക്കി.

നമ്പി നാരായണനായി മാധവൻ തന്നെയാണ് വേഷമിടുന്നത്. നമ്പി നാരായണന്‍ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

Tags:    
News Summary - Rocketry: R Madhavan takes over as director-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.