Posted On
date_range Updated On
date_range നടിയെ അക്രമിച്ച കേസ്: രചനയും ഹണി റോസും കക്ഷി ചേരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. ഇരുവരും ഹൈകോടതിയില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കി. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു.
വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു. ഇത് കൂടാതെ കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാൻ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമില്ലെന്നുമായിരുന്നു സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.