കൊറോണക്കാലം സിനിമയാക്കാൻ യുവസംവിധായകൻ പ്രശാന്ത് വർമ

ഹൈദരാബാദ്: കൊറോണ വൈറസ് പ്രമേയമാക്കി സിനിമയെടുക്കാൻ ഒരുങ്ങുകയാണ് തെലുങ്കിലെ യുവ സംവിധായകൻ പ്രശാന്ത് വർമ. ആവശ്യമായ ഗവേഷണങ്ങൾ നടത്തി തിരക്കഥാരചന പുരോഗമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഏപ്രിലിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങും. കൊറോണയുടെ ഭീഷണി ഒഴിവായി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം ചിത്രീകരണം ആരംഭിക്കും. അഭിനേതാക്കൾ ആരൊക്കെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല.

കാജൽ അഗർവാൾ നായികയായ 'ആവേ' എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് വർമ. 'ആവേ'യുടെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടുപോകുകയും ചെയ്തു.

ഡിസംബറിൽ കൊറോണ ചൈനയിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ അത് പ്രമേയമാക്കിയുള്ള സിനിമയുടെ തിരക്കഥ പ്രശാന്ത് എഴുതി തുടങ്ങിയിരുന്നു. ജനുവരി മുതൽ പ്രിപ്രൊഡക്ഷൻ ജോലികളും തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. സിനിമയുടെ സഹനിർമാതാവ് കൂടിയാണ് പ്രശാന്ത് വർമ.

Tags:    
News Summary - prasanth varma corona movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.