പാകിസ്താനിൽ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം നീക്കും

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കും. നാലു മാസമായി തുടരുന്ന നിരോധനമാണ് നീക്കുന്നത്. സെപ്റ്റംബറില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെയുണ്ടായ പാക് ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക് താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍നിന്ന് വിലക്കിയിരുന്നു.  സമാധാനത്തിനും സൗഹാര്‍ദത്തിനുമായുള്ള നീക്കമാണിതെന്ന് കറാച്ചിയിലുള്ള  സിനിമ തിയറ്റര്‍ ഉടമ നദീം മന്ദ്വിവാല പറഞ്ഞു. ഇരു രാജ്യങ്ങളിലുമുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണം. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും ബോളിവുഡ് സിനിമക്കുള്ള വിലക്ക് നീക്കേണ്ടത് ആവശ്യമാണെന്നും മന്ദ്വിവാല കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - Pakistani cinema hall owners likely to resume screening Indian films from December 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.