​െഎ.ടി പാർക്ക്​ ​െഎ.എസ്.​െഎ​ ആസ്ഥാനമായി; ബോളിവുഡ്​ സിനിമക്ക്​ പാകിസ്​താ​െൻറ ട്രോൾ

ലാഹോർ: ബോളിവുഡ്​ സിനിമകളിൽ അബദ്ധങ്ങൾ കടന്നു കൂടുന്നത്​ ആദ്യമായല്ല. ലോക​ത്തിലെ പ്രമുഖ സിനിമ വ്യവസായമാണെങ്കിലും പലപ്പോഴും ബോളിവുഡിന്​ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്​. ഇപ്പോൾ അത്തരത്തിൽ സംഭവിച്ച ഒരു തെറ്റാണ്​​ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്​.

പാകിസ്​താ​​​െൻറ രഹസ്യാന്വേഷണ സംലടനയായ ​െഎ.എസ്​.​െഎയുടെ ആസ്ഥാനമെന്ന​ രീതിയിൽ ലാഹോറിലെ ​െഎ.ടി പാർക്ക്​ ​ സിനിമയിൽ കാണിച്ചതാണ്​ ട്രോളിന്​​ വഴിയൊരുക്കിയത്​​. നവാസുദ്ദീൻ സിദ്ധിഖി​, മിഥുൻ ചക്രബർത്തി, ഉത്തകരാഷ്​ ശർമ്മ എന്നിവരഭിനയിച്ച ജീനിയസ്​ എന്ന ചിത്രത്തിലാണ്​ ​െഎ.ടി പാർക്ക്​ ​െഎ.എസ്​.​െഎ ആസ്ഥാനമാക്കിയത്​.

ലാഹോറിലെ ​െഎ.ടി പാർക്കാണ്​ ചിത്രത്തിൽ ​െഎ.എസ്.​െഎ​ ആസ്ഥാനമാക്കി ചിത്രീകരിച്ചത്​. എന്നാൽ ഇസ്ലമാബാദിലാണ്​ യഥാർഥത്തിൽ ​െഎ.എസ്​.​െഎയുടെ ആസ്ഥാനം. പാകിസ്​താൻ കംപ്യൂട്ടർ ശാസ്​ത്രജ്ഞനായ ഉമർ സെയ്​ഫ്​ തെറ്റ്​ ചൂണ്ടിക്കാട്ടി ട്വിറ്ററിൽ വീഡിയോ പോസ്​റ്റ്​ ചെയ്​തതോടെ​ നിരവധി പാകിസ്​താനികളാണ്​​ സിനിമയെ ​ട്രോളി രംഗത്തെത്തിയത്​.

Tags:    
News Summary - Pakistan is Trolling India for Showing an IT Park as ISI Headquarters in New Film-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.