ദീപികയുടെ തല സംരക്ഷിക്കണമെന്ന് കമൽഹാസൻ 

ചെന്നൈ: ‘പത്മാവതി’ ചിത്രത്തിലെ നായികയായ ദീ​പി​ക പാദുകോണിനെതിരെ ഉയർന്ന വധഭീഷണിയിൽ രൂക്ഷമായി പ്രതികരിച്ച് നടൻ കമൽഹാസൻ. വധഭീഷണി നേരിടുന്ന ദീപികയുടെ തല സംരക്ഷിക്കണമെന്ന് കമൽഹാസൻ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. 

വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തിൽ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. മസ്‌തിഷ്കമുള്ള ഇന്ത്യക്കാർ ഉണരണം. ചിന്തിക്കേണ്ട സമയമാണിത്. നമ്മുക്ക് പറയാൻ ധാരാളമുണ്ട്. ഭാരതീയരോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും കമൽഹാസൻ വ്യക്തമാക്കി. 

സി​നി​മ​യി​ൽ നാ​യി​ക​യാ​യ ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം നൽകുമെന്നാണ്​ അ​ഖി​ല ഭാ​ര​തീ​യ ക്ഷ​ത്രി​യ മ​ഹാ​സ​ഭ (എ.​ബി.​കെ.​എം) യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ്​ ഭു​വ​നേ​ശ്വ​ർ സി​ങ് പ്രതിഷേധ യോഗത്തിൽ കൊലവിളി നടത്തിയത്​. ര​​ജ​​പു​​ത്ര രാ​​ജ്​​​ഞി പ​ത്മി​നിയെ അപകീർത്തിപ്പെടുത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’യുടെ റിലീസ്​ തടയ​ണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

ഇതിനിടെ, ‘പത്മാവതി’ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി​യി​ൽ നിന്ന് ദീപിക പാദുകോൺ പിന്മാറി. ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്: ദ് പാത്ത് ടു മൂവി േമക്കിങ് എന്ന വിഷയത്തിലെ ചർച്ചയിൽ സംസാരിക്കുന്നതിൽ നിന്നാണ് പാദുകോൺ പിന്മാറിയത്. തെലങ്കാന സർക്കാറിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. ‘സ്​​ത്രീ​ക​ൾ ആ​ദ്യം, സ​മൃ​ദ്ധി ഏ​വ​ർ​ക്കും’ എ​ന്ന ​പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​യും യു.​എ​സും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ 179 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന്​ 1,500 വ്യ​വ​സാ​യ സം​രം​ഭ​ക​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​​​െൻറ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പാണ് യു.​എ​സ്​ സം​ഘ​ത്തെ നയിക്കുന്നത്. 

14ാം നൂ​​റ്റാ​​ണ്ടി​​ലെ ര​​ജ​​പു​​ത്ര രാ​​ജ്​​​ഞി പ​ത്മി​നി​യു​ടെ ക​​ഥ​​യാ​​ണ്​ സി​​നി​​മ​​യു​​ടെ ഇ​​തി​​വൃ​​ത്തം. ദീ​പി​ക പ​ദു​കോ​ൺ റാ​ണി പ​ത്മി​നി​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍വീ​ര്‍ സി​ങ്, അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. റാ​ണി പ​ത്മി​നി​യു​ടെ ഭ​ര്‍ത്താ​വാ​യി ഷാ​ഹി​ദ് ക​പൂ​റു​മു​ണ്ട്. റാ​ണി പ​ത്മി​നി​യോ​ട് അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​ക്ക് തോ​ന്നു​ന്ന പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​വു​മാ​ണ് സി​നി​മ. 160 കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ബ​ന്‍സാ​ലി പ്രൊ​ഡ​ക്​​ഷ​ന്‍സും വി​യാ​കോം 18 പി​ക്ചേ​ഴ്സും ചേ​ര്‍ന്നാ​ണ് സി​നി​മ നി​ര്‍മി​ക്കു​ന്ന​ത്.

Tags:    
News Summary - Padmavati Row: Kamal Haasan Backs Deepika Padukone; I want Ms.Deepika's head -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.