പൊതുപ്രവർത്തകരുടെ അഭിപ്രായങ്ങൾ സെൻസർ ബോർഡിനെ സ്വാധിനിക്കുമെന്ന് സുപ്രീംകോടതി

ന്യഡൽഹി: സഞ്ജയ് ലീല ഭൻസാലി ചിത്രം പത്മാവതി ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യുന്നത് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചിത്രത്തെ കുറിച്ച് പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ നടത്തിയാണ് കോടതി ഹരജി തള്ളിയത്. ലാൽ ശർമയെന്ന അഭിഭാഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുമേഖല സ്ഥാപനങ്ങളിലിരിക്കുന്നവരോ പൊതുപ്രവർത്തങ്ങൾ നടത്തുന്നവരോ നടത്തുന്ന അഭിപ്രായങ്ങൾ ബോർഡിനെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. 

പത്മാവതിയുടെ നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകകരിക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യവും കോടതി തള്ളി. ഇത്തരം ബാലിശമായ ഹരജികൾ ഫയൽ ചെയ്യരുതെന്ന് പരാതിക്കാരനോട് കോടതി ഒാർമ്മപ്പെടുത്തി. അതിനിടെ സെൻസർ ബോർഡിന്‍റെ അനുമതി ലഭിക്കുന്നതുവരെ ചിത്രം വിദേശത്ത് റിലീസ് ചെയ്യില്ലെന്ന് ഭൻസാലി കോടതിയെ അറിയിച്ചു. 

അതേസമയം, ചിത്രത്തോടുള്ള വിയോജിപ്പ് ശക്തമാകുന്നതിനിടെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷന്‍ 'ബ്ലാക്ക് ഔട്ട്' ചെയ്താണ് അവർ പ്രതിഷേധിച്ചത്. മുംബൈയിലെ എല്ലാ ഷൂട്ടിങ് യൂണിറ്റുകളും ചിത്രീകരണം നിര്‍ത്തി ലൈറ്റുകള്‍ അണച്ചു. ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്സ് അസോസിയേഷൻ (ഐ.എഫ്.ടി.ഡി.എ) അടക്കം 20 സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 


 

Tags:    
News Summary - Padmavati row it will influence CBFC decision, says SC-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.