'പത്​മാവതി' വിവാദം ആസൂത്രിതമെന്ന്​​ മമത ബാനർജി

കൊൽക്കത്ത: സഞ്​ജയ്​ ലീല ബൻസാലി ചിത്രം പത്​മാവതിക്കെതിരെ ഉടലെടുത്ത വിവാദം ആസൂത്രിതമെന്ന്​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 

പത്​​മാവതി വിവാദം നിർഭാഗ്യ വശാൽ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യ​ത്തെ തകർക്കാനായി ഒരു രാഷ്​ട്രീയ പാർട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണത്​.  ഇൗ അടിയന്തരാവസ്​ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച്​ ഇതിനെതിരെ പ്രതിഷേധിക്കണ​െമന്നും മമതാ ബാനർജി പറഞ്ഞു. 

രജ്​പുത്ര രാജ്​ഞി റാണി പത്​മാവതിയെ കുറിച്ചുള്ള സിനിമയിൽ ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജിയും​ പത്​മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രീകരിച്ചിണ്ടെന്ന വാർത്തകളെ തുടർന്നാണ്​ പ്രതിഷേധങ്ങൾ രൂപപ്പെട്ടത്​. രജ്​ പുത്ര വിഭാഗം തുടങ്ങിയ പ്രതിഷേധം ഹിന്ദുത്വ ഗ്രൂപ്പ​ുകൾ ഏറ്റെടുക്കുകയായിരുന്നു. റാണി പത്​മാവതിയായി വേഷമിട്ട ദീപിക പദുക്കോണി​​​​െൻറയും ബെൽസാലിയുടെയും തലക്ക്​ 10 കോടി രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. 

ഡിസംബർ ഒന്നിന്​ പ്രഖ്യാപിച്ച സിനിമ റിലീസിങ്ങ്​ ശക്​തമായ പ്രതിഷേധത്തെ തുടർന്ന്​ അനിശ്​ചിത കാലത്തേക്ക്​ നീട്ടിയിരിക്കുകയാണ്​. 


 

Tags:    
News Summary - Padmavati Dispute is Planned one Says Mamata Banerjee - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.