‘ഒാട്ടം’ തുടങ്ങി

നവാഗതാനായ സാം സംവിധാനം ചെയ്യുന്ന 'ഓട്ടം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. റോഷൻ, നന്ദു, രേണു, മാധുരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാൽ ജോസിന്റെ നായിക നായകൻ എന്ന ടിവി പരിപാടിയിലൂടെ അവസാന റൗണ്ടിൽ എത്തിയവരാണ് റോഷനും നന്ദുവും.

അലൻസിയാർ, സുധീർ കരമന, കലാഭവൻ ഷാജോൺ, മണികണ്ഠൻ ആചാരി, രാജേഷ് വർമ്മ, തെസ്നിഖാൻ, രജിത മധു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ബ്ളെസി, നിസ്സാർ, സുരേഷ് ഉണ്ണിത്താൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ അസോസിയേറ്റായിരുന്നു. കളിമണ്ണിനു ശേഷം തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് കെ നാരായണൻ കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പപ്പു നിർവ്വഹിക്കുന്നു. ശ്രീകുമാരൻ തമ്പി, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ജോൺ പി വർക്കി, ഫോർ മ്യൂസിക് എന്നിവർ സംഗീതം പകരുന്നു

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സി എൻ രാജേഷ്. പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ. പ്രൊഡക്ഷൻ ഡിസസെെനൻ-പ്രശാന്ത് മാധവ്. മേക്കപ്പ്-അമൽ. വസ്ത്രലാങ്കാരം-രമ്യ സുരേഷ്. സ്റ്റിൽസ്-ടോംസ് ജി. ഒറ്റപ്ളാവൻ. പരസ്യകല-കോളിൻസ് ലിയോഫിൽ. എഡിറ്റർ-വിഷാൽ വി എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസോസിയറ്റ് ഡയറക്ടർ-ബോബി വിത്സ,. ആന്റോസ് മണി,. പ്രൊഡ്കഷൻ മാനേജർ-ഷാജി തിരുമല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Ottam Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.