????????? ????????, ?????? ??????, ??? ??????

ഓ​സ്‌​ക​ര്‍: മികച്ച ചിത്രം ഗ്രീൻ ബുക്ക്, നടൻ റമി മാലേക്, നടി ഒലീവിയ കോൾമാൻ

ലോ​സ് ആ​ഞ്ജ​ല​സ്: 91മ​ത് ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​രങ്ങൾ​ പ്ര​ഖ്യാ​പിച്ചു. പീറ്റർ ഫെരേലി സംവിധാനം ഗ്രീൻ ബുക്ക് മികച്ച ചിത്രമായും അൽഫോൺസോ ക്വാറോൺ (റോമ) മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ദ് ഫേവിറിറ്റിലെ ഒലീവിയ കോൾമാന ാണ് മികച്ച നടി. മികച്ച നടനായി ബൊഹീമിയൻ റാപ്​സഡിയിലെ റമി മാലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ബൊഹീമിയൻ റാപ്​സഡിക്ക് നാലും ബ്ലാക് പാന്തറിന് മൂന്നും പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച നടൻ, മികച്ച ശബ്​ദ ലേഖനം, ശബ ്​ദ മിശ്രണം, ചിത്രസംയോജനം എന്നീ വിഭാഗത്തിലാണ് ബൊഹീമിയൻ റാപ്​സഡി പുരസ്കാരങ്ങൾ നേടിയത്. പശ്ചാത്തല സംഗീതം (ഒറി ജിനൽ), വസ്​ത്രാലങ്കരം, പ്രൊഡക്​ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക്​ പാന്തറിന്‍റെ നേട്ടം.
അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത റോമയും പീറ്റർ ഫെരേലി സംവിധാനം ഗ്രീൻ ബുക്കും മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച സംവിധായകൻ, മികച്ച വിദേശ ഭാ ഷാ ചിത്രം, മികച്ച ക്യാമറ എന്നീ വിഭാഗത്തിലും മികച്ച ചിത്രം, ഒറിജിനൽ തിരക്കഥ, മികച്ച സഹനടൻ എന്നീ വിഭാഗത്തിലുമാണി ത്. 10 വീതം നോമിനേഷൻ ലഭിച്ച ദ് ഫേവറിറ്റിന് ഒന്നും റോമക്ക് മൂന്നും പുരസ്കാരങ്ങൾ നേടാനെ സാധിച്ചുള്ളൂ.
പിരീയഡ്, എൻഡ് ഒാഫ് സെന്‍റൻസ്

ഇന്ത്യ പശ്ചാത്തലമായി ചിത്രീകരിച്ച പിരീയഡ്, എൻഡ് ഒാഫ് സെന്‍റൻസ് മികച്ച ഡോക്യുമെന്‍ററിയായി. ഇന്ത്യക്കാരി ഗുണീത് മോഗ നിർമ്മിച്ച ഡോക്യുമെന്‍ററി റൈക സെതാബ്ചിയും മെലിസ ബെർട്ടനും ചേർന്നാണ് സംവിധാനം ചെയ്തത്. ഇന്ത്യക്കാരി ഗുണീത് മോഗ നിർമ്മിച്ച ഡോക്യുമെന്‍ററി റൈക സെതാബ്ചിയും മെലിസ ബെർട്ടനും ചേർന്നാണ് സംവിധാനം ചെയ്തത്. ഉത്തർപ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങളാണ് പ്രമേയം.

പുരസ്കാര ജേതാക്കളുടെ പൂർണവിവരം:

  • മികച്ച ചിത്രം : ഗ്രീൻ ബുക്ക് (സംവിധാനം: പീറ്റർ ഫെരേലി)
  • മികച്ച സംവിധായകൻ : അൽഫോൺസോ ക്വാറോൺ (റോമ)
  • മികച്ച നടി: ഒലീവിയ കോൾമാൻ (ദ് ഫേവിറിറ്റ്)
  • മികച്ച നടൻ: റമി മാലേക് (ബൊഹീമിയൻ റാപ്​സഡി)
  • മികച്ച ഗാനം (ഒറിജിനൽ): ഷാലോ -എ സ്റ്റാർ ഈസ് ബോൺ (ലേഡി ഗാഗ, മാർക് റോൺസൺ)
  • മികച്ച പശ്ചാത്തല സംഗീതം (ഒറിജിനൽ): ബ്ലാക് പാന്തർ (ലഡ് വിൻ ഗൊരാൻസൺ)
  • മികച്ച തിരക്കഥ (അവലംബിത): ബ്ലാക് ലാൻസ് മാൻ (ചാർളി വാച്ടെൽ, ഡേവിഡ് റബിനോവിറ്റ്സ്, കെവിൻ വിൽമോട്ട്, സ്പൈക് ലീ)
  • മികച്ച തിരക്കഥ (ഒറിജിനൽ): ഗ്രീൻ ബുക്ക് (നിക് വലേലോന, ബ്രയാൻ ക്യൂറി, പീറ്റർ ഫെരേലി)
  • മികച്ച വിദേശ ഭാഷാ ചിത്രം: റോമ (മെക്സിക്കൻ ചിത്രം, സംവിധാനം: അൽഫോൺസോ ക്വാറോൺ)
  • മികച്ച സഹനടി: റെജീന കിങ് (ഇഫ്​ ബീൽ സ്​ട്രീറ്റ്​ കുഡ്​ ടോക്ക്​)
  • മികച്ച സഹനടൻ: മഹേർഷല അലി (ഗ്രീൻ ബുക്ക്​)
  • മികച്ച ക്യാമറ: അൽഫോൺസോ ക്വാറോൺ (റോമ)
  • മികച്ച ശബ്​ദ ലേഖനം: ബൊഹീമിയൻ റാപ്​സഡി
  • മികച്ച ശബ്​ദ മിശ്രണം: ബൊഹീമിയൻ റാപ്​സഡി (പോൾ മാസെ, ടിം കവാഗിൻ, ജോൺ കസാലി)
  • മികച്ച ചിത്രസംയോജനം: ബൊഹീമിയൻ റാപ്​സഡി (ജോൺ ഒാട്ടോമാൻ)
  • മികച്ച വിഷ്വൽ എഫക്ട്: ഫസ്റ്റ് മാൻ
  • മികച്ച വസ്​ത്രാലങ്കരം: ബ്ലാക്ക്​ പാന്തർ
  • മികച്ച പ്രൊഡക്​ഷൻ ഡിസൈൻ: ബ്ലാക്ക്​ പാന്തർ
  • മികച്ച ഡോക്യൂമെ​​ൻററി(ഫീച്ചർ): ഫ്രീ സോളോ
  • മികച്ച ചമയം, കേശാലങ്കാരം: ​ൈവസ്​
  • മികച്ച അനിമേഷൻ ചിത്രം: സ്പൈഡർമാൻ ഇൻടു ദ് സ്പൈഡർ വേഴ്സ്
  • മികച്ച അനിമേഷൻ ഷോർട്ട് ഫിലിം: ബാവോ (ഡോമീഷി, ബെക്കി നെയ്മാൻ കോബ്)
  • മികച്ച ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം: പിരീയഡ്, എൻഡ് ഒാഫ് സെന്‍റൻസ്
  • മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: സ്കിൻ (ഗേ നാറ്റീവ്, ജെയിം റേ ന്യൂമാൻ)

ലോ​സ് ആ​ഞ്ജ​ല​സി​ലെ ഡോ​ള്‍ബി തി​യ​റ്റ​റി​ൽ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 6.30നാ​ണ് പു​ര​സ്‌​കാ​ര പ്രഖ്യാപനം ആ​രം​ഭി​ച്ചത്. മി​ക​ച്ച ന​ട​ന്‍, ന​ടി, സം​വി​ധാ​യ​ക​ന്‍, ചി​ത്രം എ​ന്നി​ങ്ങ​നെ 24 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്‌​കാ​രം ന​ല്‍കു​ന്ന​ത്.

Tags:    
News Summary - Oscar 2019 Declared - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.