‘ഒരു കരീബിയൻ ഉടായിപ്പ്’ വീണ്ടും റിലീസ് ചെയ്യും

കൊച്ചി: സുഡാനി ഫ്രം നൈജീരിയക്കു ശേഷം സാമുവൽ റോബിൻസൺ പ്രധാന വേഷത്തിലെത്തിയ 'ഒരു കരീബിയൻ ഉടായിപ്പ്' റീ-റിലീസിന ൊരുങ്ങുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത സിനിമക്ക് വിതരണത്തിൽ സംഭവിച്ച പാളിച്ചകളാൽ കുറച്ചു തീയേറ്ററുകളാണ് ലഭിച് ചത്. ഇതോടെ തീയേറ്ററുകൾ ലഭിക്കുന്നില്ലെന്ന ആരോപണവുമായി സാമുവൽ റോബിൻസൺ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.

തീയേറ്ററുകളിൽ ആളുകൾ കുറവെത്തുന്ന സമയമായ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനുമാണ് പ്രദർശനം ലഭിക്കുന്നതെന്ന് നിർമ്മാതാവ് രതീഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 44 ഓളം തീയേറ്ററുകളാണ് ആദ്യം കിട്ടിയിരുന്നത്. എന്നാൽ, ഇതിൽ 30 തീയേറ്ററുകളിൽ മാത്രമാണ് ആദ്യ ദിവസം സിനിമ പ്രദർശിപ്പിച്ചത്.

Full View

എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളും ലഭിച്ചിട്ടില്ല. സിനിമ കണ്ടിറങ്ങിയവർ മികച്ച അഭിപ്രായമാണ് പറയുന്നത്. ഇതോടെയാണ് സിനിമ വീണ്ടും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഫെബ്രുവരി അവസാന വാരത്തോടെയാകും കരീബിയൻ ഉടായിപ്പ് റീ-റിലീസ് ചെയ്യുക. സംവിധായകൻ എ. ജോജി, ക്യാമറാമാൻ വേണുഗോപാൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Oru Karribean Uddaippu Re Releasing-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.