ആലുവ: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ സിനിമമേഖലയിൽനിന്ന് കൂടുതൽ പേർ. നടൻ വിജയരാഘവൻ, നിർമാതാവ് എം. രഞ്ജിത്ത്, എവർഷൈൻ മണി, നന്ദു തുടങ്ങിയവരാണ് വ്യാഴാഴ്ച ജയിലിൽ എത്തിയത്. ദിലീപ് തെൻറ സുഹൃത്താണെന്നും സൗഹൃദസന്ദർശനം മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. സുനിയുടെ ഭീഷണി സംബന്ധിച്ച് ദിലീപിെൻറ പരാതി ഡി.ജി.പിക്ക് നൽകിയത് താനാണ്. ഈ സന്ദർശനത്തിൽ മറ്റുതാൽപര്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറിലധികം ദിലീപിനൊപ്പം ചെലവഴിച്ച വിജയരാഘവൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ഉച്ചകഴിഞ്ഞ് നടൻ നാരായണൻ കുട്ടിയടക്കമുള്ളവർ എത്തിയെങ്കിലും മടക്കി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.