മോഹൻലാൽ രാജിസന്നദ്ധത അറിയിച്ചതായി സൂചന

കൊ​ച്ചി: താരസംഘടന 'അമ്മ'ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നതോടെ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹൻലാൽ. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും പ്രളയ ബാധിതർക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം ചുമതല ഒഴിയുമെന്നും മോഹൻലാൽ ഭാരവാഹികളെ അറിയിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ‘അ​മ്മ’ യു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വ്​ എ​ന്ന നി​ല​യി​ൽ ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ പ​ത്ര​ക്കു​റി​പ്പ്​ ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്​ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ മു​തി​ർ​ന്ന ന​ടി കെ.​പി.​എ.​സി ല​ളി​ത​ക്കൊ​പ്പം എ​ഴു​പു​ന്ന​യി​ലെ സി​നി​മ​യു​ടെ സെ​റ്റി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​മാ​ണ്​ സം​ഘ​ട​ന​ക്കു​ള്ളി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​വും ഭി​ന്ന​ത​യും പു​റ​ത്തു ​കൊ​ണ്ടു​വ​ന്ന​ത്.

ഡ​ബ്ല്യു.​സി.​സി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളോ​ട്​ ‘അ​മ്മ’ മൗ​നം തു​ട​രു​ന്ന​ത്​ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ജ​ഗ​ദീ​ഷ്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ര​ക്കു​റി​പ്പ്​ ഇ​റ​ക്കി​യ​ത്. ദി​ലീ​പ്​ തെ​റ്റു​കാ​ര​നാ​ണോ അ​ല്ല​യോ എ​ന്ന്​ ‘അ​മ്മ’ നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. രേ​വ​തി​യും പാ​ർ​വ​തി​യും പ​ദ്​​മ​പ്രി​യ​യും ഉ​ന്ന​യി​ച്ച പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു ​പോ​കു​േ​മ്പാ​​ൾ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​​പ്പെ​ടേ​ണ്ടി​വ​ന്നതെന്നും വൈ​കാ​തെ ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​ കൂ​ട്ടാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും പ​ത്ര​ക്കു​റി​പ്പി​ലു​ണ്ട്. ‘അ​മ്മ’​ക്കു ​വേ​ണ്ടി ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വ്​ എ​ന്നാ​ണ്​ ത​​​​​​​െൻറ പേ​ര്​ വെ​ച്ച പ​ത്ര​ക്കു​റി​പ്പി​ൽ ജ​ഗ​ദീ​ഷ്​ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ജ​ഗ​ദീ​ഷ്​ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​ർ മാ​ത്ര​മാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വി​​​​​​​െൻറ ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ദീ​ഖി​​​​​​​െൻറ പ്ര​തി​ക​ര​ണം. മോ​ഹ​ൻ​ലാ​ല​ട​ക്കം ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ്​ താ​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്. ‘അ​മ്മ’​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ടാ​ണ്​ പ​റ​യു​ന്ന​തെ​ന്നും ജ​ഗ​ദീ​ഷി​​​​​​​െൻറ പ​ത്ര​ക്കു​റി​പ്പ്​ ക​ണ്ടി​ട്ടി​ല്ലെ​ന്നും സി​ദ്ദീ​ഖ്​ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ ബോ​ഡി ഇ​നി അ​ടു​ത്ത ജൂ​ണി​ൽ മാ​ത്ര​മേ​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ദി​ലീ​പ്​ മോ​ഹ​ൻ​ലാ​ലി​ന്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച്​ ജ​ഗ​ദീ​ഷി​​​​​​​െൻറ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ൽ, സി​ദ്ദീ​ഖ്​ ഇ​ക്കാ​ര്യം ആ​ദ്യ​മേ​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. അ​നു​ന​യ ച​ർ​ച്ച​ക്ക്​ സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന​താ​യി​രു​ന്നു ജ​ഗ​ദീ​ഷി​​​​​​​െൻറ വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ൽ ഡ​ബ്ല്യു.​സി.​സി​യോ​ട്​ വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സി​ദ്ദീ​ഖി​​​​​​​െൻറ വാ​ക്കു​ക​ൾ. സി​ദ്ദീ​ഖി​​​​​​​െൻറ വാ​ദ​ങ്ങ​ളെ ത​​ള്ളി പി​ന്നീ​ട്​ ജ​ഗ​ദീ​ഷും രം​ഗ​ത്തെ​ത്തി. മോ​ഹ​ൻ​ലാ​ല​ട​ക്ക​മു​ള്ള​വ​രോ​ട്​ ആ​ലോ​ചി​ച്ചാ​ണ്​ പ​ത്ര​ക്കു​റി​പ്പ്​ ഇ​റ​ക്കി​യ​തെ​ന്നും താ​ൻ ഒൗ​ദ്യോ​ഗി​ക വ​ക്​​താ​വാ​ണെ​ന്നും സി​ദ്ദീ​ഖ്​ ഉ​ൾ​പ്പെ​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ പ​ത്ര​ക്കു​റി​പ്പ്​ കൈ​മാ​റി​യി​രു​ന്നെ​ന്നും ജ​ഗ​ദീ​ഷ്​ പ​റ​ഞ്ഞു. അ​ച്ച​ട​ക്ക​മു​ള്ള അം​ഗ​മെ​ന്ന നി​ല​യി​ൽ താ​ൻ സി​ദ്ദീ​ഖി​ന്​ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

തെറ്റ് എന്തെന്ന് പറഞ്ഞാൽ മാപ്പ് പറ‍യാം; പക്ഷെ നീതി വേണം -പാർവതി
ആരെയെങ്കിലും അപമാനിക്കാനല്ല, സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിനും നീതിക്കും വേണ്ടിയാണ്​ ഡബ്ല്യു.സി.സി ശബ്​ദിച്ചതെന്ന്​ നടി പാർവതി. തങ്ങൾ ഉന്നയിച്ച വിഷയങ്ങളെ മറ്റൊരു അജണ്ടയായി മാറ്റാനാണ് ‘അമ്മ’ ശ്രമിക്കുന്നത്. ഡബ്ല്യു.സി.സിക്ക് മറുപടിയായി തിങ്കളാഴ്ച രാവിലെ ‘അമ്മ’യുടെ വക്താവ് എന്ന നിലയിൽ നടൻ ജഗദീഷ് പത്രക്കുറിപ്പ്​ ഇറക്കിയിരുന്നു. ഉച്ചയോടെ സിദ്ദീഖും കെ.പി.എ.സി ലളിതയും വാർത്തസമ്മേളനം നടത്തുകയും ചെയ്തു. ഇതിൽ ഏതാണ് ‘അമ്മ’യുടെ ഔദ്യോഗിക നിലപാടെന്നും പാർവതി ചോദിച്ചു.

മഹേഷ് എന്ന നടൻ സംഘടനക്കുവേണ്ടി വാദിക്കുന്നത് തങ്ങൾ നിർദേശിക്കാതെയാണെന്നും ഇവർ പറയുന്നു. ആര് പറയുന്നതാണ് തങ്ങൾ വിശ്വസിക്കേണ്ടത്​? ഇത്തരം സംഭവങ്ങൾ സിനിമ മേഖലയിൽ ഇല്ലെന്നാണ് സിദ്ധീഖും കെ.പി.എ.സി ലളിതയും ആവർത്തിക്കുന്നത്. നമ്മുടെ സുഹൃത്തിന് ഇത്രയും വലിയൊരു അനുഭവം നേരിട്ടശേഷവും അങ്ങനെയൊന്ന് ഇല്ലെന്നാണ് പറയുന്നത്. മറ്റു തൊഴിലിടങ്ങളിൽ നടക്കുന്നതൊക്കെയേ ഇവിടെയും സംഭവിക്കുന്നുള്ളൂ എന്ന് പറഞ്ഞ് ലളിത ചേച്ചിയും ഇതിനെ നിസ്സാരവത്കരിക്കുന്നു.

ഇത് ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാകും. ഇവരെ മാതൃകയായി കാണുന്ന ഒരുപാടുപേരുണ്ട്. ഇങ്ങനെ കള്ളംപറയണമെങ്കിൽ ഇവർ കഠിന ഹൃദയയായിരിക്കണം. ഇവരിൽ ആരുടെ പ്രസ്താവനക്കാണ് ഞങ്ങൾ പ്രതികരിക്കേണ്ടത് എന്ന് വ്യക്തമാക്കിയാൽ ഉപകാരമായിരുന്നെന്നും പാർവതി പറഞ്ഞു.

അമ്മയിലെ അംഗം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സംഘടനയിലെ അംഗമെന്ന നിലയിലുള്ള അവകാശം വെച്ചാണ് ചില കാര്യങ്ങൾ ചോദിച്ചത്. കുറ്റാരോപിതൻ സംഘടനയിലുണ്ടോ ഇല്ലയോ എന്ന ചോദ്യമാണ് പ്രധാനം. എന്നാൽ, ഉത്തരം പറയാതെ ശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം.

മോഹൻലാലിനെയോ മമ്മൂട്ടിയെയോ പറിച്ചെറിയാനോ മാറ്റിനിർത്താനോ ആരും ശ്രമിച്ചിട്ടില്ല. സുരക്ഷിത ജോലിക്ക് എങ്ങനെ നിയമം നടപ്പാക്കാമെന്നാണ് ചർച്ച ചെയ്തത്. അമ്മ ചാരിറ്റബ്ൾ സംഘടന മാത്രമല്ലെന്നും അതിലെ അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും സംഘടനക്കുണ്ടെന്നും പാർവതി ചൂണ്ടിക്കാട്ടി.

അമ്മയിൽ അംഗങ്ങളായ താനടക്കമുള്ള നടിമാർ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കിയാലേ മാപ്പ് പറയാനാകൂ. അമ്മയിൽ തിരിച്ചെടുക്കേണ്ടതിനായി മാപ്പ് പറയേണ്ടത് എന്തിനാണെന്ന് അമ്മ വ്യക്തമാക്കണം. സ്ത്രീപീഡനം എല്ലാ മേഖലയിലുമുണ്ടെന്ന കെ.പി.സി.സി ലളിതയുടെ പ്രസ്താവന മുറിവേൽപ്പിക്കുന്നതാണ്. മുതിർന്ന ഒരാളിൽ നിന്ന് ഇത്തരം പ്രസ്താവന പാടില്ലായിരുന്നു.

ഡബ്ല്യു.സി.സിക്കെതിരായ സൈബർ ആക്രമണങ്ങളെ സിദ്ദീഖ് പിന്തുണച്ചത് തെറ്റായ നടപടിയാണ്. ഐ.സി.സി രൂപീകരിക്കാനുള്ള സംവിധായകൻ ആഷിഖ് അബുവിന്‍റെ തീരുമാനം പുരോഗമനപരമാണ്. അമ്മയിൽ നിന്ന് ഇത്തരം പുരോഗമനപരമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി വ്യക്കമാക്കി.

‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ
വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ ‘അമ്മ’യോട് മാപ്പ് പറയില്ലെന്ന് നടി രമ്യ നമ്പീശൻ. തിരിച്ചെടുക്കാനായി അപേക്ഷ നൽകില്ലെന്നും രമ്യ വ്യക്തമാക്കി.

കെ.പി.എ.സി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. സംഘടനക്കുള്ളിൽ നിന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ നീതിക്കായി പോരാടുമെന്നും രമ്യ പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമാണ് അമ്മ നടത്തുന്നത്. അവരുടെ തനിനിറം പുറത്തായെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Mohanlal Resigns Amma President-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.