Posted On
date_range Updated On
date_range അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം -മോഹൻലാൽ (VIDEO)
കൊച്ചി: ദേശീയ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ മോഹൻലാൽ. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വലിയ നേട്ടം കൊയ്ത ചിത്രങ്ങൾ അവാർഡിനു പരിഗണിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ഇതര ഭാഷയിൽ അഭിനയിച്ച ചിത്രത്തിനുൾപ്പെടെയാണ് അവാർഡ് ലഭിച്ചതെങ്കിലും മലയാളത്തിനും സിനിമക്കും ലഭിച്ച അംഗീകാരമാണിതെന്നും മോഹൻലാൽ പറഞ്ഞു. കൊച്ചിയില്‍ ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ലാലിന്‍റെ പ്രതികരണം.
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.