വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല –മഞ്​ജു വാരിയർ

തൃശൂർ: വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന്​ നടി മഞ്​ജു വാരിയർ. പുതുവർഷ ദിനത്തിൽ ബാംഗ്ലൂരിൽ യുവതിക്കെതി​െ​ര നടന്ന അക്രമണത്തെ പരാമർശിക്കുന്ന ഫേസ്​ബുക്​ പോസ്​റ്റിലാണ്​ മഞ്​ജു ഇക്കാര്യം പറയുന്നത്​.

ഇത്തരം സംഭവങ്ങളിലൂടെ വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ ഇതിനേക്കാൾ വേദനിപ്പിക്കുന്നു എന്നും അവർ കൂട്ടി​​ച്ചേർക്കുന്നു.

ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം

ബാംഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്.

വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാൾ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക? നിർഭയമായ ലോകമാണ് നിങ്ങൾക്കുള്ള വാഗ്ദാനമെന്ന് നെഞ്ചിൽ കൈവച്ച്, എന്നാണ് ഇക്കൂട്ടർക്ക് ഞങ്ങളോട് പറയാനാകുക?

Full View
Tags:    
News Summary - Manju Warrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.