ആദിവാസികൾക്ക് വീട്; ആരോപണങ്ങൾക്ക് പിന്നിൽ ദുരുദ്ദേശം -മഞ്ജുവാര്യർ

കൊച്ചി: വയനാട് ജില്ലയിലെ പരക്കുനി കോളനിയിലെ ആദിവാസികൾക്ക് വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന
ആരോപണത്തിന് മറുപടിയുമായി മഞ്ജു വാര്യർ. ദുരുദ്ദേശം വച്ച് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണ ത്തിന് പിന്നിലെന്ന് മഞ്ജുവാര്യർ 'മാധ്യമ'ത്തോട് പറഞ്ഞു.

രണ്ട് മൂന്ന് വർഷം മുമ്പ് അവർക്ക് വേണ്ടി എന്തെങ്കില ും ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്ന് സാധ്യതകൾ മനസിലാക്കാൻ ഒരു സർവെ നടത്തുകയാണ് ചെയ്തത്. നമുക്ക് എന്ത് ചെയ്യാനാക ുമെന്നറിയാനായിരുന്നു സർവെ. എന്നാൽ അത് കഴിഞ്ഞപ്പോൾ ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുന്നതല്ല ഇതെന്ന് മനസിലായി. വലിയ സ്ഥാപനങ്ങളുടെയും സർക്കാരി​െൻറയുമൊക്കെ സഹായമുണ്ടെങ്കിലേ അത് നടപ്പാക്കാൻ കഴിയു. അത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളെ അറിയിക്കുകയും ചെയ്തു. അതിന് ശേഷം ഇപ്പോൾ ആരോപണം ഉയർന്നുവന്നതിന് പിന്നിൽ ആരുടെയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും അവർ പറഞ്ഞു.

ആളുകളെ തെറ്റിദ്ധരിപ്പിച്ചതി​െൻറ ഫലമാണ് ആരോപണം. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിങ്കളാഴ്ച കൂടി മന്ത്രി എ.കെ ബാലനുമായി സംസാരിച്ചതാണ്. ഇത് ഒറ്റക്ക് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പദ്ധതിയല്ലെന്ന് അദ്ദേഹവും പറഞ്ഞുവെന്നും മഞ്ജുവാര്യർ വ്യക്തമാക്കി.

മഞ്ജുവാര്യർ വാഗ്ദാനം നൽകിയതിനാൽ മറ്റ് പദ്ധതികൾക്ക് സർക്കാറും തയാറാകുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.
തൻറെ വാഗ്ദാനമുണ്ടെന്ന കാരണത്താൽ സർക്കാരി​െൻറ ഒരു പദ്ധതിയിൽ നിന്നും ഇവരാരും പുറത്തായിട്ടുമില്ല.
ഇത്തരത്തിലാണ് കാര്യങ്ങളെന്നുള്ളത് കൊണ്ടാണ് സർവെക്ക് ശേഷം കൂടുതൽ മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ടവർക്ക്് കാര്യങ്ങളുടെ സത്യാവസ്ഥയറിയാം. പക്ഷെ ദുരുദ്ദേശം വെച്ച് തെറ്റിദ്ധരിപ്പിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചവരാണ് ആരോപണത്തിന് പിന്നിലെന്നാണ് വിശ്വാസം.

വിഷയത്തിൽ മന്ത്രി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ഇപ്പോഴും ഈ വിഭാഗത്തി​െൻറ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് താൻ സന്നദ്ധമാണ്. തന്നെക്കൊണ്ട് ആകുന്ന വിധത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും എന്നും ചെയ്യാൻ തയ്യാറാെണന്നും മഞ്ജു വ്യക്തമാക്കി.

കോളനിയിലെ 57 കുടുംബങ്ങൾക്ക് വീട് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നായിരുന്നു ആരോപണം.

Tags:    
News Summary - Manju Warrier Responds Tribes Home Issue-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.