പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടൻ മമ്മൂട്ടി. ജാതി, മതം എന്നിവക്കതീ തമായി ഉയരാൻ കഴിഞ്ഞാലേ ഒരു ജനതയെന്ന നിലയിൽ നമുക്ക് മുന്നേറാൻ കഴിയൂ. അത്തരം ഐക്യ മനോഭാവത്തിനെതിരായുണ്ടാകുന്ന നടപടികളെ നിരുത്സാഹപ്പെടുത്തണമെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ഷെയ്ൻ നിഗം, ലിജോ ജോസ് പല്ലിശ്ശേരി, ആഷിഖ് അബു, ഷൈജു ഖാലിദ്, ഇര്‍ഷാദ്, ഷഹബാസ് അമന്‍, ആൻറണി വര്‍ഗീസ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, ബിനീഷ് ബാസ്റ്റിൻ, സമീര്‍ താഹിര്‍, അനുരാജ് മനോഹർ, റിമാ കല്ലിങ്കല്‍, അമലാ പോള്‍, നൈലാ ഉഷ, നിമിഷാ സജയന്‍, രജിഷാ വിജയന്‍, എന്നിവർ സാമൂഹ്യമാധ്യമങ്ങളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഉണ്ട’ സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും ഉള്‍പ്പെടെ പ്ലക്കാര്‍ഡുയര്‍ത്തിയതാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ മലയാള സിനിമ ലോകത്തിൻെറ ആദ്യ പ്രതിഷേധം.
സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിേൻറത് ആയിരുന്നു. ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമത്തെ ‘ഭീകരത’ എന്നാണ് പാര്‍വതി ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗം നടൻ സണ്ണി വെയ്ൻ പ്രതിഷേധ രൂപത്തില്‍ ഫേസ്ബുക്കിൽ പങ്കുവെച്ചതും ഏറെ കൈയ്യടി നേടി. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കണമെന്നാണ് ദുൽഖർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.