ന​ട​ൻ മു​ൻ​ഷി വേ​ണു നി​ര്യാ​ത​നാ​യി

ചാലക്കുടി: സീരിയൽ ചലച്ചിത്ര നടൻ മുൻഷി വേണു(64) നിര്യാതനായി. വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചാലക്കുടി പോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. ഡയാലിസിസിനിടെ വ്യാഴാഴ്ച പുലർച്ചെ മൂേന്നാടെയായിരുന്നു മരണം. അസുഖത്തെ തുടർന്ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പാലിയേറ്റിവ് കെയറിൽ അന്തേവാസിയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട വേണു ഏഷ്യാനെറ്റിൽ സംേപ്രഷണം ചെയ്ത മുൻഷിയെന്ന ടെലിസ്ട്രിപ്പിലൂടെയാണ് മുൻഷി വേണുവായത്. 

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. കല്യാണി മന്ദിരത്തിൽ നാരായണൻ നായരും സരോജിനിയമ്മയുമാണ് മാതാപിതാക്കൾ. അവിവാഹിതനായിരുന്നു. തിരുവനന്തപുരത്തുനിന്ന് സിനിമാമോഹവുമായി 1973ൽ കോടമ്പാക്കത്തേക്ക് വണ്ടി കയറിയ വേണു അവസരം കിട്ടാതെ 14 വർഷം അലഞ്ഞു. പത്രപ്രവർത്തകനായും പ്രവർത്തിച്ചു. ‘മുൻഷി’ എന്ന ടെലിസ്ട്രിപ്പിൽ പഞ്ചായത്ത് മെംബർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ‘പച്ചക്കുതിര’ മുതൽ ‘ഒരു മുത്തശ്ശിഗദ’ വരെ 75 സിനിമകളിൽ അഭിനയിച്ചു. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി വേഷങ്ങളിലൂടെ േപ്രക്ഷകരെ ആകർഷിച്ചു. ഗുഡ്നെസ് ടി.വിയിൽ സംേപ്രഷണം ചെയ്യുന്ന ‘കപ്പേളമുക്കി’ൽ വേഷം ചെയ്തിരുന്നു. ടെലിഫിലിമായ ‘ഉയിർപ്പി’ൽ ആണ് അവസാനം അഭിനയിച്ചത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ തോട്ടക്കാട്ടുകര സെൻറ് ജോൺസ് ചാപ്പൽ മലങ്കര പള്ളി സെമിത്തേരിയിൽ. ശനിയാഴ്ച രാവിലെ 10 മുതൽ 1.30വരെ ചാലക്കുടി മുരിങ്ങൂർ സെൻറ് തോമസ് ചാപ്പൽ(തിരുകുടുംബം) മലങ്കര ഡിവൈനിൽ അന്ത്യശുശ്രൂഷയും പൊതുദർശനവും നടക്കും. 

Tags:    
News Summary - malayalam actor Munshi Venu passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.