ചെന്നൈ: കമൽഹാസൻ അവതാരകനായ മൂന്നാമത് ബിഗ്ബോസ് തമിഴ് റിയാലിറ്റിഷോയിലെ വനിതതാരം ആത്മഹത്യക്ക് ശ്രമിച് ചതായി റിപ്പോർട്ട്. 100 ദിവസം നീണ്ട ഷോ എട്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെയാണ് മധുമിത എന്ന താരം ഇടതുകൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷോയിൽനിന്ന് പുറത്താക്കപ്പെട്ട മധുമിതയോട് കമൽഹാസൻ അതൃപ്തി പ്രകടിപ്പിച്ചു. പരിപാടിയിൽ മധുമിതയെ ഏറെ പിന്തുണച്ചിരുന്ന തമിഴ് സിനിമ സംവിധായകൻ ചേരനും ഇത്തരമൊരു കൃത്യം നടത്തിയത് തെറ്റാണെന്ന് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ബിഗ്ബോസ് ഹൗസിലെ താരങ്ങൾ ഇരുചേരിയായി മാറിയിരുന്നു. മധുമിതയെ ഷോയിലെ യുവസംഘം ഒറ്റപ്പെടുത്തുകയും ഇവരുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യശ്രമമെന്ന് കരുതപ്പെടുന്നു. മധുമിത കഴിഞ്ഞ ദിവസം ബിഗ്ബോസ് ഹൗസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശനിയാഴ്ച പുറത്തിറങ്ങിയ പ്രോമോ വിഡിയോവിലൂടെയാണ് ആത്മഹത്യ ശ്രമം പുറംലോകമറിഞ്ഞത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. നേരേത്ത സാംസ്കാരിക ച്യുതിയുടെ പേരിൽ പരിപാടിക്കെതിരെ വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.