ലോല ചലച്ചിത്രമാകുന്നു

ലോല ചലച്ചിത്രമാകുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്‌ത സംവിധായകർ കെ.മധു, ബ്ലസി, ലാൽ ജോസ്, ഡോ. ബിജു, ജി. മാർത്താണ്ഡൻ,  മധുപാൽ, പ്രദീപ്‌ നായർ, ഗിന്നസ് പക്രു,  , ഷിബു ഗംഗാധരൻ, സലിം കുമാർ ,സജിത് ജഗത്‌നന്ദൻ, കണ്ണന്‍ താമരക്കുളം ,എം.ബി .പദ്മകുമാര്‍ , അനീഷ്‌ ഉപാസന ,കെ. ആർ. പ്രവീൺ എന്നിവർ ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. നവാഗതനായ രമേശ് എസ് മകയിരമാണ് ലോലയുടെ  രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

ഒരു  നർത്തകിയുടെ  ജീവിതത്തിൽ ലോക്ഡോൺ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ലോല എന്ന് സംവിധായകൻ രമേശ് എസ് മകയിരം പറഞ്ഞു. ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും  ഓഡീഷന്‍ വഴി തിരഞ്ഞെടുക്കും. 

ജൂൺ ജൂലൈ മാസങ്ങളിൽ  ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം - ആലപ്പുഴ ജില്ലകളിൽ ആയിരിക്കും. മൂന്ന് ഗാനങ്ങൾ ഉള്ള സിനിമയിൽ പ്രശസ്ത കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കും. 

രചന സംവിധാനം: രമേശ് എസ്  മകയിരം, നിര്‍മാണം: എസ് ശശിധരന്‍ പിള്ള ,ഛായഗ്രഹണം: സിനോജ് പി. അയ്യപ്പൻ,  എഡിറ്റർ: റഷിൻ അഹമ്മദ്, കവിത :രാജന്‍ കൈലാസ്, മ്യൂസിക്, ബിജിഎം : ഗിരീഷ് നാരായണൻ,  പ്രൊഡക്‌ഷൻ കൺട്രോളർ: മനോജ് കാരന്തൂർ,  പ്രൊഡക്‌ഷൻ ഡിസൈനർ  : അജയൻ വി. കാട്ടുങ്ങൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിശാഖ് ആർ വാര്യർ.

സൗണ്ട് ഡിസൈൻ : നിവേദ്  മോഹൻദാസ്,  പ്രൊജക്റ്റ് ഡിസൈൻ: അരുൺ സോളോ, മേക്കപ്പ്: ലാലു കൂട്ടാലിട,  കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ,  പി.ആർ.ഒ: ഏ.എസ് ദിനേശ്, സ്റ്റിൽസ്: ദീപു അമ്പലക്കുന്ന്, മാര്‍ക്കെറ്റിങ് കണ്‍സല്‍ട്ടിങ് ഷാജി എ ജോണ്‍ , ഡിസൈൻ :പാലായി ഡിസൈന്‍. 

ലോക് ഡൗൺ ഇളവുകളിൽ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും,  ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പൂർണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന്  അണിയറ പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Lola Movie -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.