കൊച്ചി: എക്സിബിറ്റേഴ്സ് ഫെഡറേഷൻ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ നടൻ ദിലീപാണെന്ന് ലിബർട്ടി ബഷീർ. ധാരണക്ക് വിരുദ്ധമായി തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്ത തിയറ്ററുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അേദഹം അറിയിച്ചു.
മലയാള സിനിമ റിലീസ് ചെയ്യാൻ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ മറുഭാഷ ചിത്രം പുറത്തിറക്കാനായിരുന്നു നിർമാതക്കൾക്ക് തിടുക്കമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.
എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റ് അസോസിയേഷനിലെയും അംഗങ്ങൾ ചേർന്ന പുതിയ സംഘടന രുപീകരിക്കാൻ തീരുമാനച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലിബർട്ടി ബഷീറിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.