വിശ്വപ്രശസ്തനായ കൊറിയൻ സംവിധായകൻ കിം കി ഡുകിനെതിരെ ലൈംഗീകാരോപണവുമായി നടിമാർ രംഗത്ത്. സൗത്ത് കൊറിയൻ ദേശീയ ചാനലുകളിലൂടെയാണ് നടിമാർ ആരോപണമുന്നയിച്ചത്. ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഘം എന്നിവയാണ് കിം കി ഡുകിനെതിരെ നടിമാർ ആരോപിച്ചത്. മുഖം മറച്ച് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ഒരു നടി സംവിധായകൻ ക്രൂരമായി പീഡിപ്പിച്ചെന്ന് പറഞ്ഞു.
കിം കി ഡുകിെൻറ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നായ മോബിയസിെൻറ സെറ്റിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് ആരോപണം. നടിയുടെ ആരോപണത്തെ തുടർന്ന് കിം കി ഡുക് മുമ്പ് കോടതി കയറിയിരുന്നു. നടിക്ക് നഷ്ടപരിഹാരമായി 5000 ഡോളർ നൽകാൻ കോടതി വിധിക്കുകയും പീഡിപ്പിച്ചതിന് തെളിവില്ലാത്തതിനാൽ കേസ് തള്ളിപ്പോവുകയാണ് ഉണ്ടായത്. സിനിമയിൽ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
സിനിമ ഇറങ്ങി നാലുവർഷം കഴിഞ്ഞാണ് പൊതു സമൂഹത്തിന് മുമ്പിൽ നടിയുടെ വെളിപ്പെടുത്തൽ. തനിക്കിപ്പോഴാണ് അവസരം ലഭിച്ചതെന്നും സത്യമറിഞ്ഞിട്ടും സംവിധായകെൻറ സഹപ്രവർത്തകർ ആരും സഹായിച്ചില്ലെന്നും അവർ പറഞ്ഞു.
സിനിമയുടെ സെറ്റിൽ വച്ച് സംവിധായകൻ കിം കി ഡുക് ബലാത്സംഘം ചെയ്തെന്നും കിടപ്പട പങ്കിട്ടാൽ അടുത്ത ചിത്രത്തിലും ഉൾപെടുത്താമെന്ന് പറഞ്ഞെന്നാണും മറ്റൊരു നടിയുടെ ആരോപണം. സിനിമയുടെ പ്രീപ്രൊഡക്ഷൻ സമയത്ത് ലൈംഗിക ചുവയുള്ള രീതിയിൽ സംസാരിച്ചെന്ന് മറ്റൊരു നടിയും വെളിപ്പെടുത്തി.
തനിക്ക് പല സ്ത്രീകളുമായി ബന്ധമുള്ളതായും അതൊക്കെ അവരുടെ സമ്മതത്തോടെയാണെന്നാണ് ആരോപണങ്ങൾ നിഷേധിച്ച് െകാണ്ടുള്ള കിം കി ഡുകിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.