പൊലീസ് വേഷത്തിൽ ഷെയിൻ നിഗം; ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ദൃഢം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷെയിൻ നിഗം. ചുരുങ്ങിയ കാലയലവിൽ മലയാള സിനിമയിൽ തന്‍റേതായ ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രത്യക്ഷപെട്ട വേഷങ്ങളിലെല്ലാം തന്നെ ശ്രദ്ദായമായ കഥാപാത്രങ്ങളെയാണ് നടൻ അവരിപ്പിച്ചത്. താരം പോലീസ് വേഷത്തിൽ എത്തുന്ന 'ദൃഢം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയിൻ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. പൊലീസ് ഫയലുകള്‍ക്ക് നടുവിൽ ഒരു കേസിന്‍റെ ഫയലുമായി നിൽക്കുന്ന ഷെയിൻ ആണ് പോസ്റ്ററിലുള്ളത്. ചിത്രം ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് റിപ്പോർട്ട്.

'എ കോപ് വിത്ത് എവരിത്തിങ് ടു പ്രൂവ്' എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിന്‍റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി.കെ.ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ്.ആർ.മെഹ്ത, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വി.എഫ്.എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Shane Nigam crime thriller movie 'dhridam' second look poster out now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.