ഇന്ദിര ജയ്​സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം -കങ്കണ റണാവത്​

ന്യൂഡൽഹി: നിർഭയയുടെ അമ്മ മകളെ ക്രൂരമായി ബലാത്സംഗം ചെയ്​ത്​ കൊന്ന കുറ്റവാളികളോട് ക്ഷമിക്കണമെന്ന മുതിർന്ന അഭ ിഭാഷക ഇന്ദിര ജെയ്‌സിംഗി​​​െൻറ പ്രസ്താവനക്കെതിരെ കങ്കണ റണാവത്​​. ഇന്ദിര ജയ്​സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല ് ദിവസം ജയിലിൽ അടക്കണമെന്നും അവരെപ്പോലുള്ള സ്ത്രീകളാണ്​ ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന ്മം നൽകുന്നതെന്നും കങ്കണ വിമർശിച്ചു.

സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ്​ ഗാന്ധി വധ​േ​ക്കസിൽ തടവിൽ കഴിയുന്ന നളിനിയോട്​ ക്ഷമിച്ചതുപോലെ നിർഭയയുടെ അമ്മ ആശാ ദേവി മകളുടെ ഘാതകരോട്​ ക്ഷമിക്കണമെന്നായിരുന്നു ഇന് ദിര ജയ്​സിങി​​​െൻറ പ്രസ്​താവന.

‘‘ആ സ്ത്രീയെ (ജെയ്‌സിംഗ്) കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ്​ ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നത്​.’’-കങ്കണ പറഞ്ഞു.

അത്തരമൊരു കാര്യം ആവശ്യപ്പെടാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു. നിർഭയയുടെ മാതാപിതാക്കളോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച്​ മനസിലാക്കാൻ ജയ്​സിങ്​ ഒരിക്കലും അവരെ നേരിൽ പോയി കണ്ടിട്ടില്ല. ഇന്ന് അവർ കുറ്റവാളികളെ പിന്തുണക്കുകയാണ്​. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാർഗം നടത്തുന്ന അവരെപ്പോലുള്ളവർ കാരണമാണ്​ ഈ രാജ്യത്ത് ഇരകൾ നീതി ലഭിക്കാത്തതെന്നും കങ്കണ ആരോപിച്ചു.

പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂർത്തിയാകാത്തവർ എന്ന് വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവർ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ കുറ്റവാളികൾക്ക് ഈ പ്രായപരിധി നിശ്ചയിച്ചതാരാണെന്നും അവർ ചോദിച്ചു. പ്രതികളെ പൊതുജന മധ്യത്തിൽ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു.

'പാംഗ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ നടി, ഇന്ദിര ജയ്​സിങ്ങിനെതിരെയും നിർഭയയെ ബലാത്സംഗം ചെയ്​ത്​ ക്രൂരമായി പീഡിപ്പിച്ച്​ കൊലപ്പെട​ുത്തിയവർക്കെതിരെയും രോഷപ്രകടനം നടത്തിയത്​.

Tags:    
News Summary - Kangana Ranaut Says Indira Jaising Should Be Kept In Jail For Four Days With Nirbhaya Rapists -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.