മലയാള ചിത്രങ്ങള്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍

കൊച്ചി: ഒരുമാസത്തെ ഇടവേളക്കുശേഷം പുതിയ മലയാള സിനിമകള്‍ വ്യാഴാഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലത്തെും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാടിന്‍െറ ‘ജോമോന്‍െറ സുവിശേഷങ്ങള്‍’ ആണ് വ്യാഴാഴ്ച റിലീസാകുന്നത്. വെള്ളിയാഴ്ച മോഹന്‍ലാലിന്‍െറ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ തീയറ്ററുകളിലത്തെും. സമരം മൂലമാണ് സിനിമകളുടെ റിലീസിങ് നീണ്ടത്.

എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളുടെ 25 തിയറ്ററുകളില്‍ ഈ സിനിമകള്‍ കളിക്കില്ല. അവര്‍ക്ക് സിനിമ കൊടുക്കേണ്ടതില്ളെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. തങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

26ന് ജയസൂര്യ നായകനായ സിദ്ദീഖ് നിര്‍മിച്ച ‘ഫുക്രി’യും പൃഥ്വിരാജിന്‍െറ ‘എസ്ര’യും റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, തമിഴ് നടന്‍ സൂര്യയുടെ ‘സിങ്കം’ അടക്കം മൂന്ന് തമിഴ് ചിത്രങ്ങളും ഹിന്ദി നടന്മാരായ ഷാരൂഖ് ഖാന്‍െറയും ഋതിക് റോഷന്‍െറയും ചിത്രങ്ങളും 26നാണ് റിലീസിങ്.
ഇതിനാല്‍ ‘ഫുക്രി’ ഫെബ്രുവരി മൂന്നിനും ‘എസ്ര’ പത്തിനും റിലീസ് ചെയ്യാനാണ് ഏകദേശ ധാരണ.

 

Tags:    
News Summary - jomonte suvishesham today released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.