കേരളം എന്ത്കൊണ്ട് 'മോദിഫൈ' ആകുന്നില്ല; ജോൺ എബ്രഹാമിന്‍റെ മാസ് മറുപടി

ന്യൂഡൽഹി: കേരളത്തിൽ എന്ത്കൊണ്ട് മോദി സ്വാധീനം ഉണ്ടാകുന്നില്ലെന്ന ചോദ്യത്തിന് നടൻ ജോൺ എബ്രഹാം നൽകിയ മാസ് മറ ുപടിയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. മുരളി കെ മേനോൻ എഴുതിയ 'ദ ഗോഡ് ഹു ലവ്ഡ് മോട്ടോർബൈക്ക്സ്' പുസ്തക പ്രകാശന ചടങ്ങിലാണ് മലയാളികൂടിയായ താരം കേരളത്തെ പുകഴ്ത്തിയത്.

എന്ത്കൊണ്ട് മോദി സ്വാധീനം കേരളത്തിലുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് അതാണ് കേരളത്തിന്‍റെ സൗന്ദര്യമെന്നായിരുന്നു താരത്തിന്‍റെ മറുപടി. പത്ത് മീറ്ററിനുള്ളിൽ ക്ഷേത്രവും ചർച്ചും മസ്ജിദും കേരളത്തിൽ കാണാം. അവിടെ യാതൊരു പ്രശ്നവും ഉണ്ടാകാറില്ലെന്നും ജോൺ വ്യക്തമാക്കി.

കേരളത്തിന് കമ്യൂണിസ്റ്റ് വശംകൂടിയുണ്ട്. ഫിഡൽ കാസ്ട്രോ മരിച്ച സമയത്ത് കേരളത്തിൽ പോയിരുന്നു. അന്ന് കേരളത്തിൽ മാത്രമാണ് ഫിഡൽ കാസ്ട്രോയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്ന പോസ്റ്ററുകൾ കണ്ടത്. കേരളം എല്ലാവരെയും ഒരുപോലയൊണ് കാണുന്നത്. അത് കൊണ്ട് തന്നെയാണ് കേരളം മതസൗഹാർദത്തിന്‍റെ മികച്ച മാതൃകയാകുന്നതെന്നും ജോൺ പറഞ്ഞു.

Full View

Tags:    
News Summary - John Abraham was asked why Kerala has not been Modi-fied yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.